കൊടിയത്തൂർ: തോട്ടുമുക്കം മേഖലയിലുണ്ടായ ഉരുൾപൊട്ടലുകൾ പ്രദേശത്തെ ആകെ പ്രളയത്തിൽ മുക്കിയ സാഹചര്യത്തിൽ ശാസ്ത്രീയവും സമഗ്രവും ആയി പഠനം നടത്തി ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കണമെന്ന് കൊടിയത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. എം.എൽ.എയും പഞ്ചായത്ത് ഭരണ സമിതിയും ഈ വിഷയത്തിൽ തുടരുന്ന മൗനത്തിൽ യോഗം പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡൻറ് കെ.ടി. മൻസൂർ അധ്യക്ഷതവഹിച്ചു. ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. സി.ടി. അഹമ്മദ്‌കുട്ടി ഉദ്ഘാടനം ചെയ്തു. സുജാ ടോം, ബഷീർ പുതിയോട്ടിൽ, യു.പി. മമ്മദ്, ബാബു പോലുകുന്നത്, അബ്ദു പന്നിക്കോട്, മോയിൻബാപ്പു, റിനീഷ് കളത്തിങ്കൽ, മുഹമ്മദ് തേനങ്ങപറമ്പ്, ഇ.ബി. ദിനേശ്, അബ്ദു തോട്ടുമുക്കം, ആൻറണി വട്ടോളി, റഹ്മത് പരവരിയിൽ, വൽസൻ പൂവാട്ട്, ബാബു പന്നിക്കോട്, കുട്ടിഹസ്സൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.