കോഴിക്കോട്: കല്ലായി-പള്ളിക്കണ്ടി റോഡിൽ പ്രവർത്തിക്കുന്ന മരമില്ലിന് തീപിടിച്ചു. ബുധനാഴ്ച പുലർച്ച നാലിന് നല്ലളം ബസാർ അമ്പലപ്പള്ളി വീട് മൊയ്തീൻ കോയയുടെ ഉടമസ്ഥതയിലെ സോമില്ലിലാണ് തീപിടിത്തമുണ്ടായത്. ഏകദേശം അഞ്ചുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മരത്തിെൻറ പണിത്തരങ്ങൾ, ഇലക്ട്രിക്കൽ പാനൽ ബോർഡ്, മോട്ടോർ ക്ലച്ച് സെറ്റ്്, റെയിൽ ഗ്ലാഡർ എന്നിവ കത്തിനശിച്ചു. പുലർച്ച തീപടരുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസി ഉടമയെ വിളിച്ചറിയിക്കുകയായിരുന്നു. ബീച്ച് ഫയർ സ്റ്റേഷനിലെ അഗ്നിശമന സേനയെത്തി തീയണച്ചു. ബീച്ച് ഫയർ സ്റ്റേഷനിൽനിന്ന് സ്റ്റേഷൻ ഓഫിസർ പനോത്ത് അജിത് കുമാർ, അസി. സ്റ്റേഷൻ ഓഫിസർ പി.ഐ. ഷംസുദ്ദീൻ, ലീഡിങ് ഫയർമാൻമാരായ ആർ. മൂർത്തി, കെ.എസ്. സുനിൽ, ഫയർമാൻമാരായ എം.വി. അരുൺ വിവേക്, ശ്രീലേഷ് നിജീഷ് എന്നിവർ അടങ്ങുന്ന സംഘമാണ് തീയണച്ചത്. ചൊവ്വാഴ്ച്ച രാത്രി 11 മണിവരെ മില്ലിൽ തൊഴിലാളികൾ ഉണ്ടായിരുന്നു. അതിനുശേഷം ഇതുവഴി വന്നവർ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റി അറക്കപ്പൊടിയിൽവീണ് തീപിടിച്ചതായിരിക്കാം കാരണമെന്നാണ് പ്രഥമിക വിലയിരുത്തൽ. മില്ലിെൻറ സമീപ പ്രദേശങ്ങളിൽ രാത്രിയിൽ സാമൂഹിക വിരുദ്ധരുടെ താവളമാണെന്നും പലർക്കും ഇതുവഴി യാത്രചെയ്യാൻ പേടിയാണെന്നും സമീപവാസികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.