പേരാമ്പ്ര: ചായ കുടിച്ചും വിളമ്പിയും നവകേരള നിർമാണത്തിൽ പങ്കാളികളാവുകയായിരുന്നു ഒരു കൂട്ടം. പന്തിരിക്കര ബിസ്മില്ല ഹോട്ടൽ ഉടമകളും ജീവനക്കാരുമാണ് ബുധനാഴ്ച ലഭിക്കുന്ന വരുമാനം മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിച്ചത്. ഹോട്ടലിൽ മത്സ്യം നൽകുന്ന പന്തിരിക്കരയിലെ മത്സ്യവിൽപ്പനക്കാരൻ അബ്ദു ബുധനാഴ്ച കൊടുത്ത മത്സ്യത്തിന് പണം വാങ്ങാതെ പുണ്യ പ്രവൃത്തിക്ക് പിന്തുണയേകി. ഹോട്ടലിലെ എട്ടു തൊഴിലാളികളും ബുധനാഴ്ച കൂലി വാങ്ങിയില്ല. 25 വർഷമായി ബിസ്മില്ല അമ്മതും കുഞ്ഞിരാമനുമാണ് ഹോട്ടൽ നടത്തുന്നത്. ഇവരുടെ നല്ല മനസ്സിനെ അഭിനന്ദിക്കാനും ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച് സഹായ പ്രവൃത്തിയിൽ പങ്കാളികളാവാനും യുവ എഴുത്തുകാരൻ രാസിത്ത് അശോകനടക്കം നിരവധിയാളുകളാണ് ഹോട്ടലിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.