കോഴിക്കോട്: സേവന മനസ്സുള്ള അഭിഭാഷകര്‍ വളര്‍ന്നുവരണമെന്ന് സബ് ജഡ്ജിയും ജില്ല ലീഗല്‍ സർവിസസ് അതോറിറ്റി സെക്രട്ടറിയുമായ വി. ജയരാജന്‍. എല്‍എല്‍.ബി എന്‍ട്രന്‍സ് പരീക്ഷയില്‍ ഉന്നതവിജയം കൈവരിച്ച ജസ്റ്റീഷ്യ എന്‍ട്രന്‍സ് കോച്ചിങ് സെൻററിലെ വിദ്യാർഥികള്‍ക്കുള്ള അനുമോദനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉന്നത വിജയം കൈവരിച്ച 20 വിദ്യാർഥികള്‍ക്ക് മൊമേൻറാ കൈമാറി. ജസ്റ്റീഷ്യയുടെ സംസ്ഥാനത്തെ ഏഴ് കേന്ദ്രങ്ങളിലെ കോച്ചിങ് സെൻററുകളില്നിന്ന് പഠിച്ച് പരീക്ഷ എഴുതിയ 170 വിദ്യാർഥികളില്‍ 140 പേര്‍ നിയമപഠനത്തിന് യോഗ്യത നേടി. സംസ്ഥാന പ്രസിഡൻറ് അഡ്വ. അഹമ്മദ്കുട്ടി പുത്തലത്ത് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ടി.കെ. ഹുസൈന്‍, എ.പി.സി.ആര്‍ സംസ്ഥാന സെക്രട്ടറി സാദിഖ് ഉളിയില്‍, മുന്‍ഷിഫ്, റാഷിന എന്നിവര്‍ സംസാരിച്ചു. അഡ്വ. തജ്മല്‍ സലീക്ക് സ്വാഗതവും ജനറല്‍ സെക്രട്ടറി അമീന്‍ യാസിര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.