ജില്ല ഭരണകൂടത്തി​െൻറ സഹായനിധിയിലേക്ക്​ പേര്​ വെളിപ്പെടുത്താതെ ലഭിച്ചത്​ 1.3 ലക്ഷം

കോഴിക്കോട്: ജില്ല ഭരണകൂടവും കംപാഷനേറ്റ് കോഴിക്കോടും നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പേര് വെളിപ്പെടുത്താത്തവർ നൽകിയത് 1.3 ലക്ഷം രൂപ. മലയാളികൾക്ക് പുറമെ തമിഴ്നാട്, ഗുജറാത്ത്, രാജസ്ഥാൻ, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് നിരവധി ആളുകൾ ഡ്രാഫ്റ്റ് അയച്ചുവെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി. പ്രളയക്കെടുതി അനുഭവിക്കുന്നവർ ജില്ല ഭരണകൂടത്തി​െൻറ നേതൃത്വത്തിൽ കിറ്റുകൾ തയാറാക്കി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലേക്ക് അയക്കുന്നുണ്ട്. ഇതിലേക്കാണ് തുക വിനിയോഗിക്കുന്നത്. ഒാണാവധി കഴിഞ്ഞ് സ്കൂൾ തുറക്കുന്നതിനാൽ ബി.ഇ.എം സ്കൂളിലെ ക്യാമ്പ് ഇൻഡോർ സ്റ്റേഡിയത്തിലേക്ക് മാറ്റിയിട്ടുണ്ട്. ജില്ല ടീം സെലക്ഷൻ കോഴിക്കോട്: സെപ്റ്റംബർ നാല്, അഞ്ച്, ആറ് തീയതികളിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന പുരുഷ/വനിത അണ്ടർ 23 ഫ്രീസ്റ്റൈൽ ഗ്രീകോ റോമൻ/ ചാമ്പ്യൻഷിപ്പിൽ പെങ്കടുക്കുന്ന കോഴിക്കോട് ജില്ല ടീമിനെ വെള്ളിയാഴ്ച രാവിലെ എട്ടിന് പി.ടി.എസ് ഹെൽത്ത് ആൻഡ് മാർഷൽ ആർട്സ് അക്കാദമിയിൽ തിരഞ്ഞെടുക്കും. പെങ്കടുക്കാൻ ആഗ്രഹിക്കുന്ന ജില്ലയിലെ ഗുസ്തി താരങ്ങൾ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റി​െൻറ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ആധാർ കാർഡ്/െഎഡൻറിറ്റി കാർഡ് എന്നിവ സഹിതം രാവിലെ എട്ടു മണിക്കുമുമ്പ് ശരീരഭാര നിർണയത്തിന് പി.ടി.എസ് ഹെൽത്ത് ആൻഡ് മാർഷൽ ആർട്സ് അക്കാദമിയിൽ എത്തണം. ഫോൺ: 944 753 8049.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.