വീട് തകർന്ന കുടുംബത്തിന് ആശ്വാസവുമായി ബാങ്ക് ജീവനക്കാർ

വേളം: വീട് തകർന്ന വേളം പെരുവയൽ തെക്കേടത്തുകടവിലെ നൂർ മൻസിലിൽ ശരീഫയുടെ കുടുംബത്തിന് ആശ്വാസവുമായി ബാങ്ക് ജീവനക്കാരുടെ സംഘടന. കുറ്റ്യാടിപ്പുഴയുടെ തീരത്ത് തെക്കേടത്തുകടവ് പാലത്തിനു സമീപമാണ് മുൻ ഗ്രാമപഞ്ചായത്ത് അംഗം കൂടിയായ ശരീഫയുടെ വീട്. ശരീഫയും കുടുംബവും ഇപ്പോൾ ബന്ധുവീട്ടിൽ കഴിയുകയാണ്. മാധ്യമങ്ങളിൽ വന്ന വാർത്തയെ തുടർന്നാണ് കെ.ഡി.സി ബാങ്ക് എംപ്ലോയീസ് യൂനിയ​െൻറ കലാസാംസ്കാരിക സംഘടനയായ യു ഫോറിയയുടെ പ്രവർത്തകർ സഹായഹസ്തവുമായി രംഗത്തുവന്നത്. വീട് പുനർനിർമാണത്തിനുള്ള ധനസഹായമാണ് യൂനിയൻ പ്രവർത്തകർ ശരീഫയുടെ വീട്ടിലെത്തി കൈമാറിയത്. സഹകരണ ബാങ്ക് എംപ്ലോയീസ് യൂനിയൻ സംസ്ഥാന വർക്കിങ് പ്രസിഡൻറ് പി. പ്രദീപ്കുമാർ 25,000 രൂപയുടെ ചെക്ക് ശരീഫയെ ഏൽപിച്ചു. കിറ്റ് ചെയർമാൻ ടി. ശ്രീജേഷ് വിതരണം ചെയ്തു. സി.പി.ഐ കുറ്റ്യാടി മണ്ഡലം സെക്രട്ടറി കെ.പി. പവിത്രൻ അധ്യക്ഷത വഹിച്ചു. പുത്തൂർ മുഹമ്മദലി, സി.കെ. ബാബു, ടി. വേണു, ടി. സുരേഷ്, യു.കെ. അബ്ദുൽ അസീസ്, വി.എം. ദിനേശൻ, പി.കെ. സുരേഷ്, വേളം വില്ലേജ് ഓഫിസർ കെ. അനിൽകുമാർ, തൂണേരി പഞ്ചായത്ത് കൃഷി ഓഫിസർ കെ.എൻ. ഇബ്രായി, പുല്ലാറോട്ട് ബഷീർ എന്നിവർ സംസാരിച്ചു. ബാങ്ക് എംപ്ലോയീസ് യൂനിയൻ ജില്ല സെക്രട്ടറി കെ.കെ. സജിത്കുമാർ സ്വാഗതവും വനിത വിങ് ജില്ല കൺവീനർ വി.വി. സറീന നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.