പ്രളയക്കെടുതിക്കിടയിലും ഐശ്വര്യം വിളിച്ചോതി ഓണപ്പൊട്ടനായി ശ്രീജിത്ത്

ഉള്ള്യേരി: നന്മയുടെ ഗതകാലസ്മൃതികള്‍ പുതുതലമുറക്ക്‌ പകര്‍ന്നേകി ഇത്തവണയും ഓണെപ്പാട്ടനെത്തി. പ്രളയക്കെടുതികള്‍ക്കിടയിലും ശ്രീജിത്ത് പതിവു തെറ്റിച്ചില്ല. മഴമാറി മാനം തെളിഞ്ഞപ്പോള്‍ ഉത്രാട നാളില്‍ നാട്ടുകാര്‍ക്ക് ഐശ്വര്യം പകരാന്‍ ഓണപ്പൊട്ടനായി തുടര്‍ച്ചയായി 25ാം വര്‍ഷവും ശ്രീജിത്ത് എത്തി. വിശേഷ ദിവസങ്ങളില്‍ മലയ സമുദായക്കാര്‍ക്ക് പണ്ടുകാലത്ത് രാജാക്കന്മാര്‍ നല്‍കിയതാണ് വേഷംകെട്ടാനുള്ള അവകാശം. അമ്പതുകൊല്ലം വേഷം കെട്ടിയിരുന്ന അച്ഛന്‍ ശ്രീധരനില്‍നിന്നാണ് ശ്രീജിത്ത് ഈ നിയോഗം ഏറ്റെടുത്തത്. ആനവാതില്‍, ഒള്ളൂര്‍, കന്നൂര്‍ പ്രദേശങ്ങളില്‍ എല്ലാ വര്‍ഷവും ഉത്രാടനാളിലും തിരുവോണ നാളിലും ഓണപ്പൊട്ട​െൻറ വരവും പ്രതീക്ഷിച്ച് പ്രദേശവാസികള്‍ വിളക്കുനിറ വെച്ച് കാത്തിരിക്കും. പൂജാമണി കിലുക്കി താളംചവിട്ടി ശ്രീജിത്ത് എത്തുന്നതോടെ വീട്ടുകാര്‍ അരിയും ദക്ഷിണയും നല്‍കി സ്വീകരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.