പയ്യോളി: പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ പയ്യോളി, തിക്കോടി പ്രദേശത്തെ മത്സ്യത്തൊഴിലാളികളെ പയ്യോളി പൊലീസ് ആദരിച്ചു. സ്റ്റേഷന്‍ പരിസരത്ത് നടന്ന ചടങ്ങില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ 36 പേരെയാണ് പയ്യോളി നഗരസഭ ചെയര്‍പേഴ്സൻ വി.ടി. ഉഷ ഓണക്കോടി ഉപഹാരമായി നൽകി ആദരിച്ചത്. പൊലീസ് ഇന്‍സ്പെക്ടര്‍ ദിനേശ് കോറോത്ത് അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ കെ.ടി. ലിഖേഷ്, എസ്.ഐ പി.പി. മനോഹരന്‍, പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്‍ സംസ്ഥാന നിർവാഹക സമിതി അംഗവും ജില്ല ട്രഷററുമായ സി.കെ. സുജിത്ത്, കേരള പൊലീസ് അസോസിയേഷന്‍ ജില്ല ജോയൻറ് സെക്രട്ടറി ജി.പി. അഭിജിത്ത്, ജനമൈത്രി അംഗങ്ങളായ കെ.ടി. വിനോദ്, നിസാര്‍ കാഞ്ഞിരോളി തുടങ്ങിയവര്‍ സംസാരിച്ചു. വെള്ളപ്പൊക്കത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്കുള്ള ഓണക്കിറ്റും ഇതോടൊപ്പം വിതരണം ചെയ്തു. ചടങ്ങിന് കേരള പൊലീസ് അസോസിയേഷന്‍ സംസ്ഥാന നിർവാഹക സമിതി അംഗം വി.പി. ശിവദാസന്‍ സ്വാഗതവും രംഗീഷ് കടവത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.