കൽപറ്റ: ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങൾ കെ. മുരളീധരൻ എം.എൽ.എ സന്ദർശിച്ചു. പ്രളയക്കെടുതിയിലായ കോട്ടത്തറ പഞ്ചായത്തിലെ പൊയിൽ പ്രദേശത്തുകാർ അദ്ദേഹത്തോട് ദുരിതങ്ങൾ വിവരിച്ചു. പ്രദേശത്തെ പല വീടുകളും പൂർണമായി തകർന്നത് സർക്കാറിെൻറ കെടുകാര്യസ്ഥതക്ക് ഉദാഹരണമാണെന്നും നഷ്ടങ്ങൾ സംഭവിച്ചവർക്ക് അർഹമായ മുഴുവൻ നഷ്ടപരിഹാരങ്ങളും നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.പി.സി.സി അംഗം എൻ.ഡി. അപ്പച്ചൻ, ബ്ലോക്ക് പ്രസിഡൻറ് മാണി ഫ്രാൻസിസ്, മണ്ഡലം പ്രസിഡൻറ് സി.സി. തങ്കച്ചൻ, സുരേഷ് ബാബു വാളൽ, ബേബി പുന്നക്കൽ, ഒ.ജെ. മാത്യു, സി.കെ. ഇബ്രാഹിം, എം.വി. ടോമി, പി.എസ്. മധു, പി.പി. റനീഷ്, സാലി സാബു, എം.കെ. ആഗസ്റ്റി എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. FRIWDL17 കോട്ടത്തറ പഞ്ചായത്തിലെ പൊയിൽ പ്രദേശം കെ. മുരളീധരൻ എം.എൽ.എ സന്ദർശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.