വഖഫ് ബോർഡ്​ സിവിൽ സർവിസ് കോച്ചിങ്​ സെൻറർ തുടങ്ങും​

കോഴിക്കോട്: സിവിൽ സർവിസ് പരിശീലനത്തിന് എല്ലാ സൗകര്യങ്ങളോടും കൂടിയ കോച്ചിങ് സ​െൻറർ വഖഫ് ബോർഡി​െൻറ ആഭിമുഖ്യത്തിൽ തുടങ്ങുമെന്ന് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ പറഞ്ഞു. വഖഫ് ബോർഡ് സംഘടിപ്പിച്ച മെറിറ്റ് അവാർഡ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണരംഗത്ത് പര്യാപ്തരായവരെ വാർത്തെടുക്കേണ്ടതുണ്ട്. രക്ഷിതാക്കളുടെ അഭിരുചിക്കനുസരിച്ചല്ല, കുട്ടികളുടെ താൽപര്യത്തിനനുസരിച്ചാണ് അവരെ വളർത്തിയെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബോർഡ് അംഗം എം.സി. മായിൻഹാജി അധ്യക്ഷത വഹിച്ചു. വഖഫ് ബോർഡ് അംഗങ്ങളായ പി.വി. സൈനുദ്ദീൻ, എം. ഷറഫുദ്ദീൻ, ഫാത്തിമ റോസ എന്നിവർ സംസാരിച്ചു. സിവിൽ സർവിസ്, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഇൻ ചാർജ് എം.കെ. ജുനൈദ് സ്വാഗതവും സലീമ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.