കോഴിക്കോട്: നഗരത്തിൽ ഏറ്റവുമധികം പ്രളയം ബാധിച്ച മൂഴിക്കൽ ആനക്കയം മേഖലയിൽ നിരവധി പേരെയാണ് നാട്ടുകാരുടെ പ്രിയപ്പെട്ട തോണിക്കാരൻ എലോട്ട് പറമ്പത്ത് ജയപ്രകാശൻ രക്ഷിച്ചത്. പൂനൂർപ്പുഴയിൽ ഏറ്റവും ആഴമുള്ള ആനക്കയത്തിന് തൊട്ടടുത്ത് കുന്നിൻ മുകളിൽ താമസിക്കുന്ന ജയൻ സ്വന്തം തോണിയിലാണ് സ്ത്രീകളും കുട്ടികളുമടക്കം മേഖലയിലെ 200ലേറെ പേരെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയത്. 2007 ലേതടക്കം എല്ലാ വെള്ളപ്പൊക്ക കാലത്തും ഇൗ 54 കാരനായിരുന്നു നാട്ടുകാരുടെ രക്ഷകൻ. പുഴയിൽ പുലർച്ചക്ക് ഇരച്ചുവന്ന വെള്ളത്തിൽ വീടുകൾ ഒന്നൊന്നായി മുങ്ങിക്കൊണ്ടിരുന്നപ്പോൾ നാട്ടുകാരുടെയും റവന്യൂ അധികാരികളുടെയും ഏക പ്രതീക്ഷ ജയെൻറ തോണിയായിരുന്നു. രാത്രി മഴ കനത്തപ്പോൾതന്നെ ചെലവൂർ വില്ലേജ് ഒാഫിസർ പി.കെ. മുരളീധരൻ ജയനെ വിളിച്ച് കാര്യങ്ങൾ തിരക്കി. രാത്രി ഒരു മണിയോടെ വില്ലേജ് ഒാഫിസർക്ക് ജയെൻറ ഫോൺ വന്നു. 'വെള്ളം ഇരച്ചുകയറുകയാണ് ആളുകളെ ഒഴിപ്പിക്കണം'. ജയൻ സുഹൃത്തുക്കൾക്കൊപ്പം രാത്രി രണ്ട് മണിയോടെ തുടങ്ങിയ രക്ഷാപ്രവർത്തനം പിറ്റേന്ന് രാത്രിയാണ് അവസാനിച്ചത്. ഭയന്ന് കരയുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ സ്വന്തം തോണികളിൽ പള്ളിത്താഴം മദ്റസയിലെത്തിക്കുകയായിരുന്നു. ജയപ്രകാശെൻറ പിതാവ് വേലായുധനും സഹോദരങ്ങളുമെല്ലാം സ്വന്തം തോണിയുമായി വർഷങ്ങളായി പുഴയുമായി ആത്മബന്ധമുള്ളവരാണ്. എല്ലാം മറന്നുള്ള സേവനത്തിന് സർക്കാറിൽനിന്ന് തോണിവാടകയെങ്കിലും സ്വീകരിക്കണമെന്ന റവന്യൂ അധികാരികളുടെ അപേക്ഷപോലും ജയൻ സ്േനഹപൂർവം നിരസിച്ചു. ഇൗ സാഹചര്യത്തിൽ ജയന് സർവകക്ഷി സ്വീകരണം ഒരുക്കാനാണ് നാട്ടുകാരുടെയും റവന്യൂ അധികൃതരുടെയും തീരുമാനം. പടം ab 7
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.