ദുരിതാശ്വാസത്തിന്​ ഓണപ്പൊട്ടനും

കക്കട്ടിൽ: മാവേലി വേഷം കെട്ടി വീടുകളില്‍ പ്രജകളെ അന്വേഷിച്ചിറങ്ങിയ മാവേലിക്ക് (ഓണപ്പൊട്ടന്‍) ലഭിച്ച ദക്ഷിണയും പ്രളയ ബാധിതരെ സഹായിക്കാന്‍ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കി. അരൂര്‍ കല്ലുമ്പുറത്ത് മുന്‍ ഗ്രാമപഞ്ചായത്ത് മെംബറും കോണ്‍ഗ്രസ് ഭാരാവാഹിയുമായ കല്ലമ്പുറത്തെ എ.ടി. ദാസനാണ് ഓണപ്പൊട്ടന്‍ കെട്ടി വീടുകള്‍ കയറി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. തുക വാര്‍ഡ് മെംബര്‍ കെ. സജീവന്‍ ഏറ്റുവാങ്ങി. പാരമ്പര്യമായി ദാസ​െൻറ കുടുംബമാണ് ഈ മേഖലയില്‍ ഉത്രാടത്തിനും തിരുവോണത്തിനും മാവേലി വേഷമിട്ട് വീടുകളില്‍ കയറുന്നത്. പ്രജകള്‍ക്ക് അനുഗ്രഹം നല്‍കാനെത്തുന്ന മാവേലിയെ പണവും നിത്യോപയോഗ സാധനങ്ങളും നല്‍കിയാണ് വീട്ടുകാര്‍ തിരിച്ചയക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.