കാഴ്​ചക്കപ്പുറത്തെ 'കാഴ്​ച'

കോഴിക്കോട്: കാഴ്ചക്കപ്പുറത്തേക്ക് ചിന്തകളെ കൂട്ടിക്കൊണ്ടുപോകുന്ന 'കാഴ്ച... ചിന്തയും' സംഘ ചിത്ര ശിൽപ പ്രദർശനം ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ തുടങ്ങി. ആർ.കെ. ചന്ദ്രബാബു, എം.പി. മനോജ്, സണ്ണി പോൾ, തോമസ് കുരിശിങ്കൽ എന്നിവരുടെ ചിത്രങ്ങളും ശിൽപങ്ങളുമടക്കം 40 കലാസൃഷ്ടികളാണ് പ്രദർശനത്തിലുള്ളത്. വനനശീകരണം, പ്ലാസ്റ്റിക് മാലിന്യം എന്നിങ്ങനെ പ്രകൃതി നേരിടുന്ന വെല്ലുവിളികൾ ചിത്രങ്ങളും ശിൽപങ്ങളും തുറന്നുകാട്ടുന്നു. ജീവിതത്തിൽ ഒറ്റപ്പെടുന്ന മനുഷ്യർ, അനാഥ ബാല്യങ്ങൾ, അവരുടെ യാതനകൾ എന്നിവയെല്ലാം ചിത്രങ്ങളുടെ വിഷയങ്ങളാണ്. ലളിതകല അക്കാദമിയുടെ സഹകരണത്തോടെ നടക്കുന്ന പ്രദർശനം 28 വെര തുടരും. പടം....ab
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.