വെള്ളപ്പൊക്കം: രജിസ്​ട്രേഷന്​ പിഴ ഒഴിവാക്കി

കക്കോടി: വെള്ളപ്പൊക്കത്തെ തുടർന്ന് വാഹനങ്ങൾ രജിസ്റ്റർ ചെയ്യാൻ കഴിയാത്തവരിൽനിന്ന് പിഴ ഇൗടാക്കരുതെന്ന് ട്രാൻസ്പോർട്ട് കമീഷണറുടെ ഉത്തരവ്. വാഹനങ്ങളുടെ രേഖകളും മറ്റും നഷ്ടപ്പെട്ടതു കാരണം പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തതിനാൽ ഉടമകൾക്ക് സാമ്പത്തിക ബാധ്യത ഉണ്ടാകാൻ സാധ്യതയുണ്ടാകുന്നതിനാലാണ് പിഴ ഒഴിവാക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു. ഫാൻസി നമ്പർ അനുവദിച്ചുകഴിഞ്ഞാൽ അഞ്ചുദിവസത്തിനകം വാഹനം രജിസ്റ്റർ ചെയ്തിരിക്കണമെന്ന് നിയമം അനുശാസിക്കുന്നു. എന്നാൽ, ആഗസ്റ്റ് 13 മുതൽ 31 വരെ വാഹനം രജിസ്റ്റർ ചെയ്താൽ അനുവദിച്ച നമ്പർ ഉത്തരവ് പ്രകാരം നഷ്ടമാകില്ല. ആഗസ്റ്റ് 13 മുതൽ 31 വരെയുള്ള കാലയളവിൽ താൽക്കാലിക രജിസ്ട്രേഷൻ തീർന്ന വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനും രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ വാഹനങ്ങൾ പുതുക്കുന്നതിനും ആഗസ്റ്റ് 31നകം അപേക്ഷ നൽകിയാൽ കോമ്പൗണ്ടിങ് ഫീസ് ഇൗടാക്കില്ല. ആഗസ്റ്റ് 31നുശേഷം അപേക്ഷ സമർപ്പിക്കുകയാണെങ്കിൽ പ്രളയക്കെടുതിയിൽ അകപ്പെട്ടതാണെന്ന് വില്ലേജ് ഒാഫിസർ സാക്ഷ്യപ്പെടുത്തിയെങ്കിലേ ആനുകൂല്യം ലഭിക്കൂ. ഡ്രൈവിങ് ലൈസൻസ്, കണ്ടക്ടർ ലൈസൻസ്, പെർമിറ്റ് പുതുക്കുന്നതിനുള്ള കാലാവധി എന്നിവക്കും കാലാവധിയനുസരിച്ച ആനുകൂല്യം ലഭിക്കുമെന്ന് ഉത്തരവിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.