പ്രളയം: ദുരിതമനുഭവിക്കുന്ന കച്ചവടക്കാർക്ക്​ സഹായം നൽകണം

കോഴിക്കോട്: പ്രളയത്തിൽ മുങ്ങിയ വീടുകൾ പുനർനിർമിക്കാൻ നിർമാണത്തിൽ ഇളവുകൾ നൽകുേമ്പാൾ ഇതേരീതിയിലുള്ള ഇളവുകൾ കച്ചവടസ്ഥാപനങ്ങൾ പുനർനിർമിക്കുേമ്പാഴും നൽകണമെന്ന് കേരള വ്യാപാരി വ്യവസായ ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് ആവശ്യപ്പെട്ടു. പ്രളയത്തി​െൻറ പേരിൽ കച്ചവടസ്ഥാപനങ്ങൾ തകർന്ന ചില സ്ഥലങ്ങളിൽ ജന്മിമാർ ഇൗ അവസരം മുതലെടുത്ത് നിർമാണപ്രവർത്തനത്തെ തടയുന്നു. കേരളത്തി​െൻറ പല ഭാഗങ്ങളിലും കച്ചവടസ്ഥാപനങ്ങളിൽ കൊള്ള നടത്തിയ കുറ്റവാളികളെ പ്രത്യേക അന്വേഷണ സ്ക്വാഡ് വെച്ചുകൊണ്ട് പിടികൂടി മാതൃകാപരമായി ശിക്ഷിക്കാൻ സർക്കാർ തയാറാവണമെന്നും ടി. നസീറുദ്ദീൻ ആവശ്യപ്പെട്ടു. പ്രളയത്തിൽ മുങ്ങി നാശനഷ്ടങ്ങൾ സംഭവിച്ച അർഹരായ കച്ചവടക്കാർക്ക് സ്ഥാപന പുനർനിർമാണത്തിന് അഞ്ചുലക്ഷം രൂപ പലിശരഹിത വായ്പ നൽകാൻ നടപടിയെടുക്കണമെന്നും സംസ്ഥാന പ്രസിഡൻറ് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.