പ്രളയദുരന്തത്തിെൻറ മറവിൽ സി.പി.എം മുതലെടുപ്പിന് ശ്രമിക്കുന്നു​ -പി.എസ്​. ശ്രീധരൻ പിള്ള

കോഴിക്കോട്: പ്രളയദുരന്തത്തി​െൻറ മറവില്‍ അങ്ങേയറ്റം നികൃഷ്ടവും നാണംകെട്ടതുമായ രാഷ്ട്രീയ മുതലെടുപ്പിനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരൻ പിള്ള വാർത്തസമ്മേളനത്തിൽ ആരോപിച്ചു. യു.എ.ഇ 700 കോടിയുടെ സഹായം നൽകുമെന്ന് പറഞ്ഞ് സി.പി.എം കേരളത്തെ കബളിപ്പിച്ചു. യു.എ.ഇ അംബാസഡറുടെ പ്രസ്താവന വന്നതോടെ ഇൗ പ്രചാരണം പൊളിഞ്ഞു. കേരളത്തിന് സഹായം പ്രഖ്യാപിച്ചിട്ടില്ലെന്നാണ് അംബാസഡർ അറിയിച്ചത്. യു.എ.ഇ. വാഗ്ദാനം ചെയ്തതായി പറയുന്ന തുക സ്വീകരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തടസ്സം നില്‍ക്കുന്നത് ആർ.എസ്.എസി​െൻറ ഇടപെടല്‍ മൂലമാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ​െൻറ പ്രസ്താവന ഏറ്റവും വലിയ നുണയാണ്. പ്രളയസമയത്ത് മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാവരെയും ഏകോപിച്ചുള്ള പ്രവർത്തനങ്ങൾ നടത്തുേമ്പാൾ പാർട്ടി സെക്രട്ടറി രാഷ്്്ട്രീയ മുതലെടുപ്പിനാണ് ശ്രമിച്ചത്. ഇല്ലാത്ത സഹായത്തി​െൻറ പേരില്‍ പ്രധാനമന്ത്രിയെയും ബി.ജെ.പിയെയും അധിക്ഷേപിച്ച സി.പി.എം മാപ്പുപറയണം. കേരളത്തെ സഹായിക്കാന്‍ കേന്ദ്രം പര്യാപ്തമാണെന്നും 600 കോടിയല്ല, 15,000 കോടിയുടെ സഹായം വിവിധ പദ്ധതികളിലൂെട പ്രഖ്യാപിച്ചിട്ടുണ്ടെന്നും ശ്രീധരന്‍ പിള്ള അവകാശപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.