ഒത്തൊരുമിച്ച്​ മുന്നോട്ട്​

ഒത്തൊരുമിച്ച് മുന്നോട്ട് കോഴിക്കോട്: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായുള്ള കോഴിക്കോടി​െൻറ പ്രവർത്തനങ്ങൾ തുടരുന്നു. സംസ്ഥാനത്തെ പല ഭാഗങ്ങളിൽനിന്നും തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുമെത്തുന്ന സാധനങ്ങൾ തരംതിരിച്ച് കിറ്റുകളാക്കി ആവശ്യക്കാർക്കെത്തിക്കുകയാണ് ജില്ല ഭരണകൂടം. കമ്പാനനേഴ്സ് എന്ന കൂട്ടായ്മയുടെ ഭാഗമായി വ്യത്യസ്ത മേഖലയിലെ ആളുകളാണ് വിഭവസമാഹരണ കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങളിൽ പങ്കാളികളായിരിക്കുന്നത്. ബക്രീദ്, ഒാണം എന്നിവയുടെ തിരക്കായിട്ടും ആളുകളുടെ സഹകരണത്തിന് ഒട്ടും കുറവില്ല. എൻ.എസ്.എസ്, എൻ.സി.സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർഥികൾ, അധ്യാപകർ, കൂലിപ്പണിക്കാർ തുടങ്ങി നാടി​െൻറ വ്യത്യസ്ത മേഖലയിലുള്ള ആയിരക്കണക്കിന് ആളുകളാണ് ജില്ല ഭരണകൂടത്തി​െൻറ സഹായ പ്രവർത്തനങ്ങളിൽ പങ്കാളികളായിരിക്കുന്നത്. 15,000ത്തിലധികം കിറ്റുകൾ ആളുകളിലെത്തിക്കുവാനാണ് ലക്ഷ്യംവെക്കുന്നതെന്ന് പ്രവർത്തകർ പറയുന്നു. സോഷ്യൽ മീഡിയയുടെ സഹായത്തോടെയാണ് സേവന മനസ്കരായിട്ടുള്ള ആളുകൾ ബി.ഇ.എം സ്കൂളിൽ ഒത്തുകൂടിയിരിക്കുന്നത്. വസ്ത്രങ്ങൾ, ഭക്ഷ്യവസ്തുക്കൾ, ക്ലീനിങ് വസ്തുക്കൾ എന്നിവ വേർതിരിച്ചാണ് പാക്ക് ചെയ്യുന്നത്. 10 കിലോ അരി, പയറുവർഗങ്ങൾ, ആട്ട, മൈദ, പഞ്ചസാര, വെളിച്ചെണ്ണ, ഉപ്പ്, കറിമസാലകൾ എന്നിവ കിറ്റുകളിൽ അടങ്ങിയിട്ടുണ്ട്. ഇതിന് പുറമെ ബിസ്കറ്റ്, പാക്കറ്റ് പാൽ എന്നിവയും കിറ്റുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് ബി.ഇ.എം എൽ.പി സ്കൂളിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. ദിവസങ്ങളായി തുടരുന്ന പ്രവർത്തനങ്ങൾ വെള്ളിയാഴ്ചയോടെ അവസാനിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പടം: ct 51 ബി.ഇ.എം സ്കൂളിൽ നടക്കുന്ന സാധനങ്ങളുടെ പാക്കിങ് പ്രവർത്തനങ്ങൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.