മഴക്കെടുതി: ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ നന്നാക്കാനുള്ള ക്യാമ്പ് തുടങ്ങി കോഴിക്കോട്: കാലവര്‍ഷക്കെടുതിയില്‍ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്ക് കേടുപാട് സംഭവിച്ചവര്‍ക്ക് ആശ്വാസമായി കോഴിക്കോട് എൻ.ഐ.ടി വിദ്യാർഥികള്‍. മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ ഒരുക്കിയ ക്യാമ്പില്‍ ഉപകരണങ്ങളുടെ പ്രാഥമിക പരിശോധനയും റിപ്പയറിങും നടത്തി. മന്ത്രി ടി.പി. രാമകൃഷ്ണന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ല കലക്ടര്‍ യു.വി ജോസ് എന്‍.ഐ.ടി ഡയറക്ടര്‍ ഡോ. ശിവജി ചക്രബര്‍ത്തി, ഡീന്‍ ഡോ. സതീദേവി, കോര്‍ഡിനേറ്റര്‍ ഡോ. ജഗദാനന്ദ് പൊതുമരാമത്ത് ഇലക്‌ട്രോണിക്‌സ് വിഭാഗം അസി. എക്‌സിക്യൂട്ടീവ് എൻജിനീയര്‍ ആര്‍. റോയി, അസി. എൻജിനീയര്‍ ജിതേഷ് എന്നിവര്‍ ക്യാമ്പില്‍ പങ്കെടുത്തു. ഞായറാഴ്ചവരെ ക്യാമ്പില്‍ പ്രാഥമിക പരിശോധനക്കും റിപ്പയറിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. വെള്ളവും ചളിയും നിറഞ്ഞാണ് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഏറെയും തകരാറിലായത്. സ്വന്തം ഉത്തരവാദിത്തത്തില്‍ സാധനങ്ങൾ തിരികെ കൊണ്ടുപോകേണ്ടതാണെന്ന് നിർദേശിച്ചിട്ടുണ്ട്. പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗം കെ.എസ്.ഇ.ബി ജീവനക്കാരുമായി ചേര്‍ന്ന് വീടുകളില്‍ തകര്‍ന്ന വയറിങ്ങുകള്‍ റിപ്പയര്‍ ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.