തിരുവോണമെത്തിയിട്ടും സജീവമാകാതെ പൂ വിപണി കോഴിക്കോട്: തിരുവോണം അടുത്തെത്തിയിട്ടും ഒാണപ്പൂ വിപണി സജീവമായില്ല. പൂക്കൾ വാങ്ങാൻ ആളുകൾ കുറവ്. ഒാണത്തിെൻറ മനോഹാരിത മുറ്റിനിൽക്കുന്നതാണ് പൂക്കളങ്ങൾ. അതിനാൽ തന്നെ വൈവിധ്യങ്ങളായ പൂക്കൾ കൊണ്ട് സമ്പന്നമായിരിക്കും. അത്തം ഒന്നു മുതൽ പത്തുവരെ കളങ്ങളിൽ പൂക്കളുെട എണ്ണം കൂടി വരും. അതിനനുസരിച്ച് പൂ വിപണിയിൽ തിരക്കുമേറും. ഇത്തവണ നാട് പ്രളയ ദുരന്തത്തിൽപ്പെട്ടതോടെ, പൂക്കളങ്ങളുടെ പൊലിമ കുറഞ്ഞു. പരമാവധി നാടൻ പൂക്കൾ ഉപയോഗിച്ചാണ് വീടുകളിൽ പൂക്കളങ്ങൾ ഒരുക്കുന്നത്. അത്തത്തിെൻറ തുടക്കത്തിൽതന്നെ കനത്ത വെള്ളപ്പൊക്കത്തിൽ പലർക്കും വീടുമാറി താമസിക്കേണ്ടിവന്നതും പൂക്കളം ഒരുക്കാൻ പ്രയാസം സൃഷ്ടിച്ചു. ഒാണാഘോഷം ഇല്ലാത്തതിനാൽ പൂക്കള മത്സരങ്ങളും ഇല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സംഘടനകൾ, ക്ലബുകൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവ ഒാണക്കാലത്ത് പൂക്കളങ്ങൾ തീർക്കാറുണ്ട്. ടൺ കണക്കിന് പൂക്കളാണ് ഇത്തരം സ്ഥാപനങ്ങൾ മാത്രം ഉപയോഗിക്കുന്നത്. എന്നാൽ, ഇത്തവണ പ്രളയദുരിത സാഹചര്യത്തിൽ പൂക്കളങ്ങൾ ഇടുന്നത് സ്ഥാപനങ്ങൾ ഒഴിവാക്കി. ഇതും പൂ വിപണിയുടെ തകർച്ചക്ക് കാരണമായി. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 60 ശതമാനത്തിലേറെ കച്ചവടം കുറഞ്ഞെന്ന് പാളയത്തെ കച്ചവടക്കാരനായ അഷ്റഫ് പറഞ്ഞു. ഇത്തരമൊരു അനുഭവം ആദ്യമായാണെന്ന് പത്തുവർഷത്തോളമായി പൂ വിപണിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അഷ്റഫ് പറഞ്ഞു. കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നാണ് കേരളത്തിലേക്ക് ആവശ്യമായ പൂക്കൾ വരുന്നത്. ഒാണമായാൽ ലോഡ് കണക്കിന് പൂക്കളെത്തും. വൈകുന്നേരം ആകുേമ്പാഴേക്കും എല്ലാം വിറ്റഴിയും. ഇത്തവണ പൂവിെൻറ വരവ് നന്നേ കുറഞ്ഞു. പൂ വിപണിയിലെ മാന്ദ്യം പൂ കർഷകരെയും സാരമായി ബാധിക്കും. കേരള വിപണി ലക്ഷ്യമിട്ട് ഏക്കർ കണക്കിന് സ്ഥലത്താണ് പൂ കൃഷി ഇറക്കിയത്. ആവശ്യക്കാർ ഇല്ലാത്തതിനാൽ ഇവയെല്ലാം നശിക്കുകയാണ്. photo
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.