ത്യാഗസ്മരണകളെ ഓർമപ്പെടുത്തിയും, ദുരിതാശ്വാസ നിധിയിൽ പങ്കാളികളാവാൻ ആഹ്വാനം​ചെയ്​തും ബലിപെരുന്നാൾ ആഘോഷിച്ചു.

മുക്കം: ഇബ്രാഹിം നബിയുടെ ത്യാഗനിർഭരമായ ജീവിതസ്മരണയിൽ നാടെങ്ങും ബലിപെരുന്നാൾ ആഘോഷിച്ചു. സംസ്ഥാനത്തെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ശേഖരണവും പള്ളികളിലും ഇൗദ്ഗാഹിലും നടന്നു. മുക്കം നഫ്ന കോപ്ലക്സിൽ നടന്ന ഈദ് ഗാഹിന് അബ്ദുൽ റഷീദ് അൽ ഖാസിമി നേതൃത്വം നൽകി. മുക്കം താഴക്കോട് ജുമാ മസ്ജിദിൽ ഹുസൈൻ യമാനി അമ്പലക്കണ്ടിയും ചേന്ദമംഗലൂർ ഒതയമംഗലം ജുമാ മസ്ജിദിൽ ഇ.എൻ. അബ്ദുല്ല മൗലവിയും പുൽപറമ്പ് മസ്ജിദ് അൽ ഹമ്മാദിയിൽ ഒ. അബ്ദുറഹ്മാനും വെസ്റ്റ് ചേന്ദമംഗലൂർ അൻസാർ ജുമാ മസ്ജിദ് കെ.എം. അഷ്റഫും ചേന്ദമംഗലൂർ സലഫി മസ്ജിദ് ബഷീർ മദനിയും കാരശ്ശേരി അൽ ഈമാൻ ജുമാ മസ്ജിദിൽ മുബഷിർ സഹ്ദിയും കാരശ്ശേരി ജുമാ മസ്ജിദിൽ മുഹമ്മദ് ഷരീഫ് അൻവാരിയും ഗോതമ്പ് റോഡ് മഅബാ ജുമാ മസ്ജിജിദിൽ സി.പി. സക്കീർ ഹുസൈൻ എന്നിവരും നേതൃത്വം നൽകി. മണാശ്ശേരിയിലെ തോട് ഇടിച്ചിൽ മുക്കം: കാലപ്പഴക്കവും വെള്ളപ്പൊക്കവും മണാശ്ശേരിയിൽ തോടി​െൻറ കരയിടിച്ചിൽ രൂക്ഷമാകുന്നു. കരയിടിച്ചിൽ കാരണം തോടി​െൻറ ഗതിമാറി ഒഴുകുന്നതിനാൽ കൃഷി നടത്താനാകാതെ ബുദ്ധിമുട്ടുകയാണ് കർഷകർ. നെറ്റിലാമ്പുറത്ത്, മുത്തേടത്ത്, പൈറ്റൂളി, ഇടക്കണ്ടിവയൽ, പാലത്ത് വയൽ, വെളുത്തേടത്ത് വയൽ തുടങ്ങി ഒട്ടേറെ ഭാഗങ്ങളിലാണ് തോടി​െൻറ വശങ്ങളിൽ വ്യാപകമായി കരയിടിഞ്ഞത്. തോട്ടിലെ വെള്ളം പരന്നൊഴുകുകയാണ്. പലരും വാഴക്കന്നുകൾ പിരിച്ചെടുത്ത് നടാനുള്ള ഒരുക്കം നടക്കുന്നതിനിടയിൽ കർഷകർക്ക് തിരിച്ചടിയായത്. പിരിച്ചെടുത്ത നാടൻ വാഴക്കന്നുകൾ അധികനാളുകൾ നിലനിർത്താനാവില്ല. ചിലർ മണൽചാക്കുകൾ കെട്ടി തടയണകളും സ്ഥാപിച്ചിട്ടുണ്ട്. മുപ്പത്ത് വർഷങ്ങൾക്കു മുമ്പാണ് മണാശ്ശേരി തോടി​െൻറ പാർശ്വഭിത്തികൾ കെട്ടിപ്പടുത്തിരുന്നതായി കർഷകർ പറയുന്നത്. വേനൽക്കാലത്ത് പോലും തോടി​െൻറ വശങ്ങളിലൂടെ നടക്കാൻ സൗകര്യമായിരുന്നു. ഇപ്പോൾ കരയിടിച്ചിൽ എല്ലാം താളം തെറ്റിച്ചിരിക്കയാണ്. ഗ്രാമസഭകളിൽ തോടി​െൻറ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന കർഷകരുടെ ആവശ്യം ശക്തിപ്പെട്ടിരിക്കയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.