മുക്കം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 'പ്രളയത്തെ അതിജീവിച്ച നാം പകർച്ചവ്യാധികൾക്ക് കീഴടങ്ങരുത് ' എന്ന മുദ്രാവാക്യമുയർത്തി പുഴവെള്ളം കയറിയ പ്രദേശങ്ങളിൽ സംഘടിപ്പിച്ച ശുചിത്വ ബോധവത്കരണ കാമ്പയിൻ കാരശ്ശേരി പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുല്ല കുമാരനെല്ലൂർ ഉദ്ഘാടനം ചെയ്തു. കാരശ്ശേരി പ്രൈമറി ഹെൽത്ത് സെൻററിലെ ഡോ. മനു ലാലിെൻറ ക്ലാസും ക്ലോറിൻ ജലം വിതരണവും കാമ്പയിെൻറ ഭാഗമായി നടന്നു. മുക്കം കൂടരഞ്ഞി, കാരശ്ശേരി, കൊടിയത്തൂർ, തിരുവമ്പാടി പ്രദേശങ്ങളിൽ സഞ്ചരിച്ച് പരിഷത്ത് പ്രവർത്തകർ ക്ലോറിൻ ജലം വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് മെംബർ ദിവ്യ, പരിഷത്ത് മുക്കം മേഖലാ പ്രസിഡൻറ് വിജീഷ്, സെക്രട്ടറി ബോബി ജോസഫ്, ജില്ല കമ്മിറ്റിയംഗം യു.പി. അബ്ദുൽ നാസർ ആരോഗ്യ സബ് കമ്മിറ്റി കൺവീനർ സജി വർഗീസ്, പി.എൻ. അജയൻ, മുഹമ്മദ് അസ്ലം, എം.ആർ. പുരുഷോത്തമൻ, അഡ്വ. കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.