മാനന്തവാടിയിൽ 5,189 പേർ ഇപ്പോഴും ക്യാമ്പുകളിൽ

മാനന്തവാടി: കനത്ത മഴ ശമിച്ച് വെള്ളം ഇറങ്ങിയെങ്കിലും മാനന്തവാടി താലൂക്കിലെ 38 ദുരിതാശ്വാസ ക്യാമ്പുകളിലായി 1,541 കുടുംബങ്ങളിലെ 5,189 പേർ ഇപ്പോഴും കഴിയുന്നു. കാലവർഷത്തിൽ വ്യാഴാഴ്ച വരെ താലൂക്കിൽ 407 വീടുകൾ പൂർണമായി നശിച്ചിട്ടുണ്ട്. 2,937 വീടുകൾ ഭാഗികമായി തകർന്നു. ഏറ്റവും കൂടുതൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നത് തൃശ്ശിലേരി വില്ലേജിലാണ്. ആറു ക്യാമ്പുകൾ. പൊരുന്നന്നൂർ വില്ലേജിൽ ഒരു ക്യാമ്പു മാത്രമാണുള്ളത്. വീടുകൾ പൂർണമായി നശിച്ചവരും വീട് വൃത്തിയാക്കി കഴിയാത്തവരുമാണ് ക്യാമ്പിൽ കഴിയുന്ന ഭൂരിഭാഗം പേരും. ഇവരുടെ പുനരധിവാസം വൈകിയാൽ ക്യാമ്പുകൾ നീളും. മിക്ക ക്യാമ്പുകളും സ്കൂളുകളിലാണ് പ്രവർത്തിക്കുന്നത്. ഓണാവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കും. അതിനുള്ളിൽ ഈ കുടുംബങ്ങളെ മറ്റു സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള ആലോചനകളിലാണ് അധികൃതർ. ചൂട്ടക്കടവ് താഴെയങ്ങാടി, ചമാടി പൊയിൽ പായോട്, അഗ്രഹാരം-കാക്കഞ്ചേരി, ചെറുപുഴ-മക്കിക്കൊല്ലി റോഡുകളെല്ലാം ഇടിഞ്ഞ് ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെട്ട നിലയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.