അത്തോളി: തലക്കുളത്തൂർ ഗ്രാമപഞ്ചായത്തിെൻറ ആഭിമുഖ്യത്തിൽ സി.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്സ് ആൻഡ് ഗൈഡ്സ്, എൻ.എസ്.എസ് വളണ്ടിയേഴ്സ് പഞ്ചായത്തിൽ ശുചീകരണ പ്രവർത്തനം നടത്തി. പുറക്കാട്ടിരി, പറമ്പത്ത്, കച്ചേരി, അണ്ടിക്കോട്, അന്നശ്ശേരി, എടക്കര, പട്ടർപാലം എന്നീ പ്രദേശങ്ങളിൽ ഏഴ് സ്ക്വാഡുകളായിട്ടാണ് ശുചീകരണം നടത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രകാശൻ മാസ്റ്റർ, വൈസ് പ്രസിഡൻറ് കെ.ടി. പ്രമീള, ജനപ്രതിനിധികളായ മനോഹരൻ, സീന സുരേഷ്, വാസുദേവൻ, ദിവാകരൻ, ഉഷ, പ്രദീപ് കുമാർ, അമർജിത്ത്, സി.എം.എം ഹയർസെക്കൻഡറി പ്രിൻസിപ്പാൾ ഫാത്തിമ ഹന്ന ഹാഗർ, സ്കൗട്സ് മാസ്റ്റർ പി. മുഹമ്മദ് ഷഫീൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ സിത്താര, പ്രഭിത, ഹരീഷ് കുമാർ എന്നിവർ ശുചീകരണ പ്രവർത്തനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.