കോഴിക്കോട്: നഗരത്തിെൻറ പല ഭാഗങ്ങളിലായി നടക്കുന്ന വിഭവ സമാഹരണ കേന്ദ്രങ്ങളിലേക്ക് ലഭിച്ച വസ്ത്രങ്ങളിൽ പലതും ഉപയോഗശൂന്യം. പഴയ വസ്ത്രങ്ങൾ ഉപേക്ഷിക്കാനുള്ള ഇടമല്ല ദുരിതാശ്വാസ ക്യാമ്പുകളെന്ന് മുഖ്യമന്ത്രി പറഞ്ഞ സാഹചര്യത്തിൽപോലും പലരും നൽകുന്നത് ഇത്തരത്തിലുള്ളവയാണ്. ഇതുമൂലം നല്ല വസ്ത്രങ്ങൾ കണ്ടെടുക്കാൻ വളണ്ടിയർമാർക്ക് കൂടുതൽ സമയം ആവശ്യമായി വരുന്നു. പഴയ വസ്ത്രങ്ങൾ സംസ്കരിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തവും ഇതോടെ സമാഹരണ കേന്ദ്രത്തിലെ പ്രവർത്തകർക്കാകുന്നു. കവറുകളിൽ നൽകുന്ന വസ്ത്രങ്ങൾ വളണ്ടിയർമാർ സ്വീകരിച്ച് പിന്നീട് ഇനവും വലിപ്പവുമനുസരിച്ച് വേർതിരിക്കുകയാണ് ചെയ്യുന്നത്. എന്നാൽ, ഇത്തരത്തിൽ നൽകുന്ന കവറുകളിലാണ് ഉപയോഗശൂന്യമായ വസ്ത്രങ്ങൾ വിഭവ സമാഹരണ കേന്ദ്രങ്ങളിലേക്ക് എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.