ഉരുൾപൊട്ടൽ: വിലങ്ങാട് പുഴയിൽ കാട്ടുപോത്തി​​െൻറ ജഡം ഒഴുകിയെത്തി

വാണിമേൽ: വിലങ്ങാട് പുഴയിൽ ഒഴുകിയെത്തിയ നിലയിൽ കാട്ടുപോത്തി​െൻറ ജഡം കണ്ടെത്തി. വിലങ്ങാട് മഞ്ഞപ്പള്ളി പാലത്തിന് സമീപം പുഴയിലാണ് അഞ്ചു ക്വിൻറലോളം ഭാരം വരുന്ന കാട്ടുപോത്തി​െൻറ ജഡം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വിലങ്ങാട് പാനോം പ്രദേശത്തുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് കുത്തിയൊഴുകിയ മലവെള്ളത്തോടൊപ്പമാണ് ജഡം കണ്ടെത്തിയത്. കുറ്റ്യാടി ഫോറസ്റ്റ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഫോറസ്റ്റ് ഡിപ്പാർട്മ​െൻറ് വെറ്ററിനറി ഡോക്ടർ ജഡം പോസ്റ്റ്മോർട്ടം നടത്തി. വനത്തിൽ മറവുചെയ്തു. വനമേഖലയിൽനിന്ന് പാമ്പുകളും മറ്റു വിഷജന്തുക്കളും ജനവാസ കേന്ദ്രങ്ങളിൽ ഒഴുകിയെത്തുന്നത് പ്രദേശവാസികൾക്ക് ഭീഷണിയായിട്ടുണ്ട്. വന്യമൃഗങ്ങൾ നാട്ടിൽ എത്തിയിട്ടുണ്ടോ എന്ന കാര്യം കണ്ടെത്തിയിട്ടില്ലെങ്കിലും സാധ്യത കണക്കിലെടുത്ത് ജനം ജാഗ്രതയോടെയാണ് കഴിയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.