ബാലുശ്ശേരി: . തോരാട് മലയിലെ ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് കുറുെമ്പായിൽ ദേശസേവാ എ.യു.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞിരുന്ന 33 ഒാളം കുടുംബങ്ങളിൽ നിന്നുള്ള 94 പേരാണ് സ്വന്തം വീടുകളിലേക്കു തന്നെ ഞായറാഴ്ച വൈകീേട്ടാടെ മടങ്ങിയത്. ഇതിൽ 15 ഒാളം കുടുംബങ്ങൾ താമസിക്കുന്ന കിഴക്കെ കുറുെമ്പായിൽ പ്രദേശത്തേക്ക് കഴിഞ്ഞ അഞ്ചു ദിവസമായി ആരും പ്രവേശിക്കുക പോലും ചെയ്തിട്ടില്ല. ഒരാഴ്ച മുമ്പ് തോരാട് മലയിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് താഴ്വാരത്തെ കിഴക്കൻ കുറുെമ്പായിൽ പ്രദേശം ഒറ്റപ്പെട്ട നിലയിലായിരുന്നു. കൂറ്റൻ പാറക്കല്ലുകളും മരങ്ങളും ഒഴുകിയെത്തി ഇവിടേക്കുള്ള റോഡും തകർന്നിരുന്നു. മലയുടെ താഴ്വാരത്ത് മുകളിൽ നിന്നെത്തുന്ന തോടിെൻറ ഇരുകരകളിലുമായാണ് മിക്കവരുടെയും വീടുകൾ. തോരാട് മലയിൽ കൂറ്റൻ പാറകളും മണ്ണും ഇടിഞ്ഞ നിലയിൽ ഇപ്പോഴുമുണ്ട്. കുടുംബങ്ങൾ മനസ്സില്ലാ മനസ്സോടെയാണ് വീടുകളിലേക്ക് തന്നെ തിരിച്ചത്. വീടുകൾ മിക്കതും വെള്ളം കയറിയും ഇഴജന്തുക്കൾ കയറിയിറങ്ങിയും വാസയോഗ്യമല്ലാതായിട്ടുണ്ട്. ജിയോളജി വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകാൻ വേണ്ട നടപടി ഇന്നോ നാളെയോ കൈക്കൊള്ളുമെന്ന് ഗ്രാമപഞ്ചായത്ത്, വില്ലേജ് അധികാരികൾ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.