വിളക്കുമാടം സമര്‍പ്പിച്ചു

ചേമഞ്ചേരി: പൂക്കാട് കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തില്‍ പിച്ചള പതിച്ച് നവീകരിച്ച വിളക്കുമാടം സമര്‍പ്പിച്ചു. രാംദാസ് ആചാരി ലോകനാര്‍കാവി​െൻറ നേതൃത്വത്തില്‍ നിർമിച്ച വിളക്കുമാടം ഏരത്ത് ഗോവിന്ദന്‍ നായരും മേല്‍ശാന്തിയും ചേര്‍ന്ന് ആദ്യദീപം തെളിയിച്ചു. ഓണം-ബക്രീദ് വിപണനമേള ആരംഭിച്ചു കൊയിലാണ്ടി: നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ഓണം-ബക്രീദ് വിപണനമേള ആരംഭിച്ചു. നഗരസഭ ചെയര്‍മാന്‍ കെ. സത്യന്‍ നഗരസഭാംഗങ്ങളുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ തുറന്നുകൊടുത്തു. സ്പെഷൽ അരി നന്തിബസാർ: വൻമുഖം ഗവ. ഹൈസ്കൂളിൽ പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെ ഉച്ചഭക്ഷണം കഴിക്കുന്ന വിദ്യാർഥികൾക്കുള്ള ഓണം സ്പെഷൽ അരി തിങ്കളാഴ്ച സ്കൂളിൽ നിന്ന് വിതരണം ചെയ്യുമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.