ദുരിതാശ്വാസ ക്യാമ്പുകൾ നിർത്തലാക്കി തുടങ്ങി

ബാലുശ്ശേരി: ബാലുശ്ശേരി, പനങ്ങാട് പഞ്ചായത്തുകളിലെ ദുരിതാശ്വാസ ക്യാമ്പുകൾ നിർത്തിത്തുടങ്ങി. ബാലുശ്ശേരി പഞ്ചായത്തിൽ ഒന്നൊഴികെ അഞ്ച് ക്യാമ്പുകളും ഞായറാഴ്ച വൈകീേട്ടാടെ നിർത്തി. തുരുത്ത്യാട് എ.എൽ.പി സ്കൂളിലെ ക്യാമ്പ് തിങ്കളാഴ്ച തുടരും. ഇവിടെ 26ഒാളം കുടുംബങ്ങൾ കഴിയുന്നുണ്ട്. കിണറുകൾ മലിനമായതിനാൽ കുടിവെള്ള പ്രശ്നം കണക്കിലെടുത്താണ് ഇവിടെയുള്ള കുടുംബങ്ങൾ വീടുകളിലേക്ക് മടങ്ങാത്തത്. പനങ്ങാട് പഞ്ചായത്തിലെ എട്ട് ദുരിതാശ്വാസ ക്യാമ്പുകളും ഇന്നലെ വൈകീേട്ടാടെ നിർത്തി. വെള്ളം കയറിയതിനെ തുടർന്ന് വാസയോഗ്യമല്ലാതായ മിക്ക വീടുകളിലും ശുചീകരണ പ്രവൃത്തി നടന്നുവരുകയാണ്. ആരോഗ്യ വകുപ്പ് അധികൃതർ സ്ഥലത്തെത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.