നാദാപുരം: പേമാരിക്ക് ശമനമുണ്ടായിട്ടും ദുരിതത്തിനറുതിയില്ല. മലയോരത്തെ നിരവധി വീടുകൾ തകർച്ച ഭീഷണിയിലാണ്. ഇവ മാറ്റി പണിയുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്താലോ താമസിക്കാൻ കഴിയൂ. കൃഷിനാശം സംഭവിച്ചതിെൻറ വ്യക്തമായ ചിത്രം വരും ദിവസങ്ങളിലേ വ്യക്തമാവൂ. റവന്യൂ വകുപ്പ് അധികൃതരും ഗ്രാമ പഞ്ചായത്തുകളും നാശത്തിെൻറ കണക്കെടുപ്പ് തുടങ്ങിയിട്ടേയുള്ളൂ. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് അധികൃതർ നേതൃത്വം നൽകിവരുകയാണ്. മേഖലയിലെ റോഡുകൾ മിക്കതും തകർന്നതിനാൽ വാഹനങ്ങൾ കുഴികളിൽ കുടുങ്ങുകയാണ്. ദുരിത ബാധിതർക്ക് പൊലീസ് സഹായം വാണിമേൽ: ഉരുൾപൊട്ടലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും നാശംവിതച്ച വാണിമേൽ, നരിപ്പറ്റ പഞ്ചായത്തുകളിൽനിന്ന് വിലങ്ങാട്ടെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങൾക്ക് നാദാപുരം പൊലീസ് സ്റ്റേഷെൻറ കൈത്താങ്ങ്. പുതപ്പുകൾ, ബെഡ്ഷീറ്റുകൾ എന്നിവയാണ് പൊലീസുകാർ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിച്ചത്. നാദാപുരം ഡി.വൈ.എസ്.പി ഇ. സുനിൽകുമാറിെൻറ നേതൃത്വത്തിൽ സാധനങ്ങൾ കൈമാറി. എ.എസ്.ഐ പി. രാജീവൻ, എ.പി. സത്യൻ, എം.എം. സജീവൻ, കെ.ജി. രജനി എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പിലേക്കാവശ്യമായ വസ്തുക്കൾ ശേഖരിച്ച് എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.