നീരുറവ: ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതർ

നന്മണ്ട: ഗ്രാമപഞ്ചായത്ത് 13, 14 വാർഡുകളുൾക്കൊള്ളുന്ന കയ്യാലമീത്തൽ നീരുറവയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് സ്ഥലം സന്ദർശിച്ച സി.ഡബ്ല്യു.ആർ.ഡി.എമ്മിലെ സയൻറിസ്റ്റുകളായ അബ്ദുൽ ഹമീദും പി.ആർ. അരുണും പറഞ്ഞു. നേരത്തെയുണ്ടായിരുന്ന നീരുറവയിലേക്ക് മണ്ണ് ഇറങ്ങിയതാണ് ജലമൊഴുക്കിന് കാരണം. ഈ പ്രദേശത്ത് വൻ നിർമാണപ്രവർത്തനമോ ഖനനമോ പാടില്ലെന്നും ഇവർ വ്യക്തമാക്കി. വില്ലേജ് ഓഫിസർ പ്രജീഷ് കുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കുണ്ടൂർ ബിജു എന്നിവരും കൂടെയുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.