പ്രളയബാധിതർക്ക്​ സഹായവുമായി​ ജില്ല ജയിൽ

പ്രളയബാധിതർക്ക് സഹായവുമായി ജില്ല ജയിൽ കോഴിക്കോട്: പ്രളയബാധിതർക്ക് സഹായവുമായി ജില്ല ജയിൽ. റെയിൽവേ സ്റ്റേഷനിലും ദുരിതാശ്വാസ ക്യാമ്പുകളിലും ചപ്പാത്തിയും കറിയും സൗജന്യമായി വിതരണം െചയ്താണ് ഇവർ മാതൃകയായത്. കോഴിക്കോട് െറയിൽവേ സ്റ്റേഷനിലും കിണാശ്ശേരി, പറയഞ്ചേരി, തോപ്പയിൽ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലുമാണ് ഭക്ഷണം വിതരണം ചെയ്തത്. ജയിൽ ഡി.ജി.പിയും ജില്ല കലക്ടറും ഭക്ഷണം വിതരണം ചെയ്യണമെന്ന് ഇവർക്ക് നിർദേശം നൽകിയിരുന്നു. ജയിൽ സൂപ്രണ്ട് എസ്. സജീവ്, അസി. സൂപ്രണ്ടുമാരായ മുഹമ്മദ് ഇസ്മയിൽ, സണ്ണി, അസി. പ്രിസൺ ഒാഫിസർമാരായ ഇർഷാദ്, ഷിബിൻ ലാൽ, ഷാജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഭക്ഷണ വിതരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.