വീടുകളിൽനിന്ന്​ വെള്ളമിറങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം

മുക്കം: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന മലയോര മേഖലകളിലെ വീടുകളിൽ വെള്ളം ഏതാണ്ട് ഇറങ്ങിക്കഴിഞ്ഞു. അതേസമയം ചളി കാരണം കയറികൂടാനാകാതെ നിരവധി വീടുകൾ ബുദ്ധിമുട്ടുന്നു. സേവന സംഘങ്ങളായ നിരവധി കൂട്ടായ്മ പലയിടങ്ങളിലും സജീവമായി പ്രവർത്തിച്ച് വരുന്നു. മുക്കം നഗരസഭയിൽ ഏട്ടും കാരശ്ശേരി പഞ്ചായത്തിൽ 20ഉം ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. ആനയാംകുന്ന്, കാരമൂല, ഊരാളിക്കുന്ന്, തോട്ടക്കാട്, സണ്ണിപ്പടി ആദിവാസികളടക്കം നിരവധിപേർ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നുണ്ട്. ഇവർക്കായി സർക്കാറി​െൻറയും നാട്ടുകാരും സഹായവുമായി രംഗത്തുണ്ട്. MKMUC 1 പ്രളയ ദുരിതത്തിൽപ്പെട്ട വീടുകൾ ശുചീകരണം നടത്തുന്ന ഈസ്റ്റ് ചേന്ദമംഗലൂരിലെയും സമീപ പ്രദേശങ്ങളിലെയും യുവ കൂട്ടായ്മ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.