ഫാ. ചാണ്ടി കുരിശുമൂട്ടിൽ: നഷ്​ടമായത് മദ്യവിരുദ്ധസമര നായകനെ

തിരുവമ്പാടി: ഫാ. ചാണ്ടി കുരിശുംമൂട്ടിലി​െൻറ വിയോഗംമൂലം നഷ്ടമായത് മദ്യവിരുദ്ധ സമര നായകനെ. കോഴിക്കോട് നഗരത്തിൽ ആരാധനാലയ ദൂരപരിധി ലംഘിച്ച് പ്രവർത്തിച്ച മദ്യഷാപ്പിനെതിരായ സമരത്തിൽ ശ്രദ്ധേയ പങ്കാണ് അദ്ദേഹം വഹിച്ചത്. മലയോര മേഖലയിലെ മദ്യവിരുദ്ധ സമരങ്ങളിലെ മുന്നണി പോരാളിയായിരുന്നു. കക്കാടംപൊയിൽ പള്ളി വികാരിയായി സ്ഥാനമേൽക്കുമ്പോൾ കക്കാടംപൊയിൽ ഗ്രാമം വ്യാജമദ്യ കേന്ദ്രമായിരുന്നു. രണ്ട് ജില്ലകൾ അതിരിടുന്ന സ്ഥലമായതിനാൽ അധികൃതരുടെ ശ്രദ്ധയും ഇവിടേക്കുണ്ടായിരുന്നില്ല. ഫാ. ചാണ്ടിയുടെ പ്രവർത്തനഫലമായി പിന്നീട് കക്കാടംപൊയിൽ ഗ്രാമം മദ്യമുക്തമായി പ്രഖ്യാപിക്കപ്പെട്ടു. കർഷകർക്കുവേണ്ടിയും ഒട്ടേറെ പോരാട്ടങ്ങൾ നയിച്ചു. കർഷക സമരങ്ങളിൽ മുൻനിരയിലുണ്ടായിരുന്ന അദ്ദേഹം ഗാന്ധിയൻ കൂടിയായിരുന്നു. അവസാനകാലത്ത് കക്കാടംപൊയിലിൽനിന്ന് അഞ്ചു കിലോമീറ്റർ ദൂരെ മലമുകളിലെ തോട്ടപ്പള്ളി കുരിശുപള്ളിയിലെ വികാരിയായിരുന്നു. ഫാ. ചാണ്ടി കുരിശുമൂട്ടിലിന് അന്ത്യോപചാരമർപ്പിക്കാൻ സഹോദരൻ അലക്സി​െൻറ പുന്നക്കലിലെ വീട്ടിൽ നാനാതുറകളിലുള്ള നിരവധിപേർ എത്തി. ജോർജ് എം. തോമസ് എം.എൽ.എ, ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്, വെൽെഫയർ പാർട്ടി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു. വിളക്കാംതോട് സ​െൻറ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടന്ന സംസ്കാര ശുശ്രൂഷക്ക് മാനന്തവാടി ബിഷപ് ജോസ് പെരുന്നേടം, താമരശ്ശേരി ബിഷപ് െറമിജിയോസ് ഇഞ്ചനാനിയിൽ, ബിഷപ് പോൾ ചിറ്റിലപ്പിള്ളി, വിളക്കാംതോട് ഇടവക വികാരി സ്കറിയ മങ്കര എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.