ദുരിതം കുറയുന്നു; ആശ്വാസത്തിലേക്ക് നാട്

കോഴിക്കോട്: ആർത്തലച്ച് െപയ്യുന്ന മഴക്ക് ശമനം. ജില്ലയിൽ ജനജീവിതം പതിയെ സാധാരണഗതിയിലേക്ക് മടങ്ങുന്നു. ശനിയാഴ്ച കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല. ഇടക്ക് ചെറിയ മഴയുണ്ടായെങ്കിലും പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരുന്നു ജില്ലയിലുടനീളം. ഭൂമിയും മാനവും തെളിഞ്ഞെങ്കിലും ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവരുടെ എണ്ണം വർധിച്ചു. നാല് താലൂക്കുകളിലെ 303 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 44,328 പേരാണ് കഴിയുന്നത്. 13,700 കുടുംബങ്ങളിൽ നിന്നുള്ളവരാണിത്. വെള്ളിയാഴ്ച 267 ക്യാമ്പുകളിലായി 23,951 പേരാണുണ്ടായിരുന്നത്. കോഴിക്കോട് താലൂക്കിൽ 187 ക്യാമ്പുകളിൽ 9960 കുടുംബങ്ങളിലുള്ള 31,038 പേരും കൊയിലാണ്ടി താലൂക്കിൽ 56 ക്യാമ്പുകളിലായി 1714 കുടുംബങ്ങളിൽ നിന്നുള്ള 6,042 പേരുമുണ്ട്. വടകര താലൂക്കിൽ 31 ക്യാമ്പുകൾ പ്രവർത്തിക്കുന്നു. ഇവിടെ 824 കുടുംബങ്ങളിൽനിന്ന് 3,184 പേർ താമസിക്കുന്നു. താമരശ്ശേരി താലൂക്കിൽ 29 കേന്ദ്രങ്ങളിലായി 1202 കുടുംബങ്ങളിൽനിന്നുള്ള 4064 പേരുണ്ട്. കൂരാച്ചുണ്ട്, നടുവണ്ണൂര്‍ എന്നിവിടങ്ങളില്‍ രണ്ടു വീടുകള്‍ തകര്‍ന്നു. ദുരിതാശ്വാസ ക്യാമ്പുകളിലെ അവസ്ഥ താരതമ്യേന മെച്ചപ്പെട്ടതാണ്. ക്യാമ്പുകളിലൊന്നും ഭക്ഷണം, വസ്ത്രം, അവശ്യസാധനങ്ങൾ എന്നിവക്ക് ദൗർലഭ്യമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.