വീടുകളിൽ വെള്ളം കയറി; നിരവധി കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി

മേപ്പയൂർ: കനത്തമഴയിൽ മേപ്പയൂർ, കീഴരിയൂർ, അരിക്കുളം പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. വീടുകളിൽ വെള്ളം കയറിയ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റി. കീഴരിയൂരിൽ കോയിത്തമ്മൽ കോളനിയിലെ ഏഴ് കുടുംബങ്ങളെ നടുവത്തൂർ ഈസ്റ്റ് എൽ.പി സ്കൂളിലെ ക്യാമ്പിലേക്ക് മാറ്റി. പുഴയോര പ്രദേശങ്ങളായ മരക്കാട്ട് താഴ, കേളോത്ത് താഴ, കീഴത്ത് താഴ എന്നിവിടങ്ങളിൽ വെള്ളം കയറി. അരിക്കുളം-കാരയാട് ഓട്ടുപുരക്കൽ മൊയ്തിയുടെ വീടിനോടനുബന്ധിച്ചുള്ള കിണർ, കുളിമുറി എന്നിവയടക്കം ഇടിഞ്ഞുതകർന്നു. കാരയാട് കാളിയത്ത് ഭാഗം, ഹനുമാൻകുനി ഭാഗം എന്നിവിടങ്ങളിൽ വെള്ളം കയറി. വീടുകളിൽ വെള്ളം കയറിയ കുടുംബങ്ങളെ കാളിയത്ത് സ്കൂളിലെ ക്യാമ്പിലേക്ക് മാറ്റി. മേപ്പയൂരിലെ കണിയാങ്കണ്ടി താഴ, ഓച്ചിലോട്ട് താഴ, പൊയ്യത്ത് താഴക്കുനി, നരിക്കുനി ഭജനമഠം, കോ മമ്പത്ത് താഴ എന്നിവിടങ്ങളിൽ വെള്ളം കയറി. മേപ്പയൂർ ജി.എൽ.പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. 11 കുടുംബങ്ങളിലെ 45 പേരാണ് ക്യാമ്പിലുള്ളത്. ബുധനാഴ്ചയും വ്യാഴാഴ്ചയും മേപ്പയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ. അബ്ദുൽ റസാഖ്, ഡോ. കെ. മഹേഷ്, എച്ച്.ഐമാരായ പ്രജീഷ്, സജിത്കുമാർ, വിലാസിനി എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം ക്യാമ്പിലെത്തി പരിശോധന നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.