മഴക്കെടുതി ദുരിതത്തോടൊപ്പം ഗെയിൽക്കെടുതികളും

നടുവണ്ണൂർ: മഴക്കെടുതികളിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ഗെയിൽ ഗ്യാസ് പൈപ്പ് ലൈൻ പ്രവൃത്തികൾ ദുരിതമാകുന്നു. കോട്ടൂർ, ആവറാട്ട് മുക്ക്, നങ്ങാറത്ത്മുക്ക്, പടിയക്കണ്ടി പ്രദേശങ്ങളിൽ ചെങ്കുത്തായുള്ള കുന്നുകൾ ഇടിച്ചും തട്ടുതട്ടായുള്ള പുരയിടങ്ങൾ കിളച്ചും വലിയ കുഴികൾ എടുത്തതിനാൽ കനത്ത മഴയിൽ മണ്ണൊലിച്ച് പോവുകയാണ്. മഴയിൽ വെള്ളം നിറഞ്ഞ അച്ചിയത്ത് പറമ്പിലെ കിണർ ഗെയിൽ പ്രവൃത്തികൾമൂലം ഇടിഞ്ഞു. ചെറിയ കനാലി​െൻറ മുകളിലൂടെ കൊണ്ടുവന്ന കൊബൽക്കോ എർത്ത് റിമൂവർ വലിയ തോതിൽ മണ്ണിളകി കുത്തിയൊലിച്ച് പോകുന്ന സാഹചര്യമുണ്ടാക്കി. ഈ വാഹനം കൊണ്ടുപോകാൻ വന്ന ട്രെയ്ലർ ലോറി നടുവണ്ണൂർ-കൂട്ടാലിട റോഡരികിൽ താഴ്ന്നതിനാൽ ദീർഘനേരം ഗതാഗതം തടസ്സപ്പെട്ടു. ഇതോടെ മറ്റു വാഹനങ്ങളും ചളിയിൽ താണുപോയി. റോഡ് കീറി മുറിച്ച് ഗ്യാസ്‌ പൈപ്പിട്ട സ്ഥലത്താണ് വാഹനങ്ങൾ കുടുങ്ങിക്കിടന്നത്. ആറുമാസം മുമ്പാണ് നടുവണ്ണൂർ- കൂട്ടാലിട റോഡിൽ ഗെയിൽ പ്രവൃത്തി ആരംഭിച്ചിട്ട്. ഈ ഭാഗത്ത് ഇതുവരെ ഗതാഗത യോഗ്യമാക്കിയിട്ടില്ല. പലതവണ പരാതിപ്പെട്ടിട്ടും ജനപ്രതിനിധികൾ വിളിച്ചിട്ടും ഗെയിൽ അധികൃതർ ഇതിന് പരിഹാരവുമുണ്ടാക്കിയിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.