പേരാമ്പ്രയിൽ 860 കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ പേരാമ്പ്രയിൽ 860 കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ

പേരാമ്പ്ര: പേരാമ്പ്രയിലെ ഏഴു ഗ്രാമപഞ്ചായത്തുകളിലായി 810 കുടുംബങ്ങൾ 25 ദുരിതാശ്വാസ ക്യാമ്പുകളിൽ. വിദ്യാർഥികൾ ഉൾപ്പെടെ 3300 പേരാണ് ക്യാമ്പിൽ കഴിയുന്നത്. ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിൽ 84 കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്. പിള്ളപെരുമണ്ണ ജി.യു.പി സ്കൂൾ, ചക്കിട്ടപാറ പഞ്ചായത്ത് ഒാഫിസ്, ഫാത്തിമമാത യു.പി, ചെമ്പനോട ഹൈസ്കൂൾ, ഐ.സി.യു.പി പൂഴിത്തോട്, മുതുകാട് കലക്ടിവ് ഫാം സ്കൂൾ, സീതപാറ അംഗൻവാടി തുടങ്ങിയ സ്ഥലങ്ങളിലാണ് ക്യാമ്പുള്ളത്. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ നാല് ക്യാമ്പുകളിൽ കഴിയുന്നത് 216 കുടുംബങ്ങളാണ്. കൂരാച്ചുണ്ട് സ​െൻറ് തോമസ് യു.പി സ്കൂളിൽ 64, കല്ലാനോട് സ​െൻറ് മീരാസ് ഹൈസ്കൂളിൽ 75, കരിയാത്തുംപാറ എൽ.പി സ്കൂളിൽ 58, കക്കയം എൽ.പി സ്കൂളിൽ 19 കുടുംബങ്ങളുമാണ് താമസിക്കുന്നത്. ചെറുവണ്ണൂരിൽ പുഴ കരകവിഞ്ഞ് വീടുകളിൽ വെള്ളം കയറിയതിനാൽ ആറു ദുരിതാശ്വാസ ക്യാമ്പുകളിലായി 400 കുടുംബങ്ങൾ കഴിയുന്നു. ആവള യു.പി സ്കൂൾ, വെണ്ണാറോട് എൽ.പി സ്കൂൾ, മുയിപ്പോത്ത് ഈസ്റ്റ് എൽ.പി സ്കൂൾ, മുയിപ്പോത്ത് എവർഗ്രീൻ പബ്ലിക് സ്കൂൾ, പടിഞ്ഞാറെക്കര അംഗൻവാടി എന്നിവിടങ്ങളിലാണ് ക്യാമ്പ്. അരിക്കുളം ഗ്രാമപഞ്ചായത്തിലെ ക്യാമ്പ് കാളിയത്ത് എൽ.പി സ്കൂളിലും പാറക്കുളങ്ങരയിൽ പ്രവാസി വ്യവസായി അലി പള്ളിയത്തി​െൻറ വീട്ടിലുമാണ് ക്യാമ്പ്. 42 കുടുംബങ്ങളാണ് ഇരു ക്യാമ്പിലുമായുള്ളത്. ചങ്ങരോത്ത് പഞ്ചായത്തിലെ 78 കുടുംബങ്ങൾ വീടൊഴിഞ്ഞ് ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടി. പടത്തുകടവ് ഹോളി ഫാമിലി സ്കൂൾ, കല്ലൂർ കൂത്താളി എൽ.പി സ്കൂൾ, ചെറിയ കുമ്പളം ജി.എൽ.പി സ്കൂൾ, കടിയങ്ങാട് മദ്റസ, തുടങ്ങിയ സ്ഥലങ്ങളിലാണ് ക്യാമ്പ് പ്രവർത്തിക്കുന്നത്. ചെമ്പ്ര പുഴ കരകവിഞ്ഞ് വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് കൂത്താളി ഗ്രാമപഞ്ചായത്തിൽനിന്ന് കഴിഞ്ഞദിവസം 20 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചിരുന്നു. എന്നാൽ, 11 കുടുംബങ്ങൾ വീടുകളിലേക്ക് തിരിച്ചുപോയി നിലവിൽ കല്ലോട് ജി.എൽ.പി സ്കൂളിലെ ക്യാമ്പിൽ ഒമ്പത് കുടുംബങ്ങളുണ്ട്. പേരാമ്പ്ര ഗ്രാമ പഞ്ചായത്തിലെ 26 കുടുംബങ്ങളാണ് പേരാമ്പ്ര സി.കെ.ജി.എം ഗവ. കോളജിലെ ക്യാമ്പിൽ കഴിയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.