പൂനുർ പുഴ കരകവിഞ്ഞു; എല്ലായിടത്തും ദുരിതം

എകരൂൽ: പെരുമഴയിൽ പൂനൂർ പുഴ കരകവിഞ്ഞൊഴുകി. കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിൽ പൂനൂർ അവേലം ഭാഗത്ത് വെള്ളം കയറി ഗതാഗതം നിലച്ചു. കൊടുവള്ളി ഭാഗത്ത് വെള്ളം നിറഞ്ഞതിനാൽ ബാലുശ്ശേരി വഴിയെത്തിയ ബംഗളൂരു, മൈസൂർ, ബത്തേരി ഭാഗങ്ങളിലേക്കുള്ള ദീർഘദൂര ബസുകള്‍ പുലർച്ചെ മുതൽ പൂനൂർ ടൗണിൽ നിർത്തിയിട്ടിരിക്കുകയാണ്. യാത്രക്കാർ പെരുവഴിയിലായി. പൂനൂരിൽ കുടുങ്ങിയ ദീർഘ ദൂര ബസുകളിലെ യാത്രക്കാർക്ക് നാട്ടുകാർ ഭക്ഷണ വിതരണം നടത്തി. ഉണ്ണികുളം എകരൂൽ, പെരിങ്ങളം വയൽ, കേളോത്ത്, കപ്പുറം പ്രദേശങ്ങളിൽ പുലർച്ചെയോടെ വീടുകളിൽ വെള്ളം കയറി. ആളുകളെ കുടുംബ വീടുകളിലേക്കും തൊട്ടടുത്ത സ്കൂളുകളിലേക്കും മാറ്റി. പൂനൂർ ടൗണിലെ കടകളിൽ വെള്ളം കയറി. ഗെയിൽ പദ്ധതിക്ക് വേണ്ടി കീറിയ വയലുകളിൽ വെള്ളം ഗതിമാറി ഒഴുകി പ്രദേശത്തെ വീടുകൾ വെള്ളത്തിൽ മുങ്ങി. പൂനൂർ കേളോത്ത് ജി.എൽ.പി.സ്കൂളിലും കപ്പുറം ഡോൺ ഇംഗ്ലീഷ് സ്കൂളിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. എകരൂല്‍ പാലംതലക്കല്‍ ഭാഗത്ത് തോട്ടുങ്കര സലിം, വെട്ടുകല്ലുംപുറത്ത് വേലായുധന്‍, തോട്ടുങ്കര സലാം, വെട്ടുകല്ലുംപുറത്ത് വേലായുധന്‍, ആറപ്പറ്റ ഇന്ദിര, തോട്ടുങ്കര ഷൈല, ബാവ തുടങ്ങിയവരുടെ വീടുകളില്‍ വെള്ളം കയറി. പൂനൂര്‍ കേളോത്ത് വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങളെ കേളോത്ത് ജി.എല്‍.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. പെരിങ്ങളം വയലില്‍ റോഡരികില്‍ കൂട്ടിയിട്ട മരത്തടികള്‍ ഒലിച്ചുപോയി. ശിവപുരം വില്ലേജില്‍പെട്ട കപ്പുറം മഞ്ഞമ്പ്രമലയുടെ താഴ്ഭാഗത്തുള്ള 30ഓളം കുടുംബങ്ങളെ കപ്പുറം ഡോണ്‍ ഇംഗ്ലീഷ് സ്കൂളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.