പ്രളയത്തിൽ ഒറ്റപ്പെട്ട കുടുംബങ്ങളെ രക്ഷിക്കാൻ ദേശീയ ദ്രുതകർമ സേനയിറങ്ങി നടുവണ്ണൂരിൽ 200ഉം കോട്ടൂരിൽ നൂറോളം വീടുകളിൽ വെള്ളംകയറി

നടുവണ്ണൂർ: നടുവണ്ണൂരിൽ പ്രളയത്തിൽ ഒറ്റപ്പെട്ട കുടുംബങ്ങളെ രക്ഷിക്കാൻ ദേശീയ ദ്രുതകർമ സേനയിറങ്ങി. നടുവണ്ണൂർ കരുമ്പാപ്പൊയിലിൽ കുനിയിൽ താഴെ ഒറ്റപ്പെട്ട കുടുംബങ്ങളെയാണ് ദേശീയ ദ്രുതകർമസേന രക്ഷപ്പെടുത്തിയത്. രാമൻപുഴ കരകവിഞ്ഞാണ് ഒഴുകുന്നത്. പുഴത്തീരത്തെ വീടുകളിൽ വെള്ളംകയറി. കുനിയിൽ താഴെ മൊയ്തീൻകോയ, കുനിയിൽ താഴെ കുഞ്ഞിമറിയം, പൂളക്കാംപൊയിൽ ദാമോദരൻ, രാഘവൻ എന്നിവരുടെ കുടുംബങ്ങളെയാണ് സേന രക്ഷപ്പെടുത്തിയത്. മന്ദകാവിൽ അയനിക്കാട് ഭാഗം ഒറ്റപ്പെട്ടു. ഇവിടത്തെ കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. നടുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ 200ഓളം വീടുകളിലും കോട്ടൂർ പഞ്ചായത്തിൽ നൂറോളം വീടുകളിലും വെള്ളംകയറി. നടുവണ്ണൂരിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളും കോട്ടൂരിൽ ഒരു ദുരിതാശ്വാസ ക്യാമ്പും തുറന്നു. കരുമ്പാപ്പൊയിൽ മദ്റസയിൽ പ്രവർത്തിച്ച ക്യാമ്പിൽ ആളുകളെ ഉൾക്കൊള്ളാത്തതിനാൽ നടുവണ്ണൂർ ഗവ. ഹയർ സെക്കൻഡറിയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. 120 ഓളം കുടുംബങ്ങളാണ് ഇവിടെയുള്ളത്. നടുവണ്ണൂരിൽ സംസ്ഥാനപാതയിൽ കരുവണ്ണൂരും കരുമ്പാപ്പൊയിലും വെള്ളംകയറി. നടുവണ്ണൂരിൽ കരുവണ്ണൂരിൽ എടോത്ത് താഴെ ഹമീദ്, മണാട്ടേരി ഷബീർ, മാധവൻ, ഫവാസ്, പിലാവുള്ളതിൽ രാഘവൻ, കുന്നത്ത് ശശി, കുനിയിൽ രാജൻ, തെക്കേടത്ത് താഴെ സുമതി എന്നിവരുടെ വീടുകളിൽ വെള്ളംകയറി. നടുവണ്ണൂരിൽ കരുമ്പാപ്പൊയിലിൽ കുനിയിൽ താഴെ നൂറോളം വീടുകളിൽ വെള്ളംകയറി. തോട്ടത്തിൽ കുനി മൊയ്തീൻ കുട്ടി, തോട്ടത്തിൽ കുനി മറിയം എന്നിവരുടെ വീടുകളിൽ വെള്ളംകയറി. പലരുടെയും വിലപ്പെട്ട രേഖകളും നഷ്ടപ്പെട്ടു. പാത്രങ്ങളും വസ്ത്രങ്ങളും വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയി. കരുമ്പാപ്പൊയിലിൽ ചില വീടുകളുടെ മേൽക്കൂര വരെ വെള്ളംകയറി. മന്ദങ്കാവിലെ വെള്ളപ്പൊക്കത്തിൽ വെങ്ങളത്ത് കണ്ടി കടവിൽ വെങ്ങിലേരി രാഘവൻ, പുതുക്കോട്ട് സിദ്ദീഖ്, തയ്യുള്ളതിൽ ഫെബിന, വേട്ടക്കാരൻ കണ്ടി മജീദി​െൻറ കടമക്കാട്ട് ഉമ്മർ, തത്തോത്ത് മീത്തൽ ഹംസ, തിരുമംഗലത്ത് അമ്മത്, കല്ലിടുക്കിൽ താഴക്കുനി ഉമ്മർ കുട്ടി, എന്നിവരുടെ വീടുകളിൽ വെള്ളംകയറി മുങ്ങി. വെഞ്ഞളത്ത് കണ്ടി കടവിലെ പാലം വെള്ളംകയറി. കൊയിലാണ്ടിയിലേക്കുള്ള ഗതാഗതം ഇതോടെ തടസ്സപ്പെട്ടു. കോട്ടൂർ പഞ്ചായത്തിൽ ഏഴ്,10,11, 12, 13 വാർഡുകളിൽ നൂറോളം വീടുകളിൽ വെള്ളംകയറി. താഴത്ത് കടവ്, വാകയാട്, അങ്ങാടി ഭാഗം തൃക്കുറ്റിശ്ശേരി, വലമ്പു തിശ്ശേരിത്താഴ, പുനത്ത് എന്നീ ഭാഗങ്ങളിലെ വീടുകളിലാണ് വെള്ളംകയറിയത്. കാപ്പുങ്കര മുഷ്താഖ്, മുഹമ്മദ്, സി.പി.വി. ഉമ്മർകോയ, കാപ്പുങ്കര അബ്ദുസ്സലാം, എൻ.വി. ഹസൻ, അബ്ദുറഹ്മാൻ, റസാഖ് എന്നിവരുടെ വീടിനുള്ളിൽ വെള്ളംകയറി. കാപ്പുങ്കര അബ്ദുൽ അസീസ്, ഫൈസൽ തുടങ്ങിയവരുടെ വരാന്തക്കടുത്തുവരെ വെള്ളം കയറി. വാകയാട് അങ്ങാടി മുഴുവൻ വെള്ളംകയറി. എം.എൽ.എ പുരുഷൻ കടലുണ്ടി, എം.കെ. രാഘവൻ എം.പി എന്നിവർ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു. നടുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ദുരിതാശ്വാസ ക്യാമ്പിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കമ്മിറ്റി രൂപവത്കരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് യശോദ തെങ്ങിട ചെയർമാനായും വില്ലേജ് ഓഫിസർ കൺവീനറായും കമ്മിറ്റി രൂപവത്കരിച്ചു. NVR 3 വെള്ളംകയറി ഒറ്റപ്പെട്ട കരുവണ്ണൂരിലെ തെക്കേടത്ത് താഴെ സുമതിയുടെ വീട്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT