നിരവധി ആനുകൂല്യങ്ങളുമായി മൈ ത്രിവേണി സ്മാർട്ട് കാർഡ്

കൊച്ചി: ഉപഭോക്താക്കൾക്ക് പ്രത്യേക വിലക്കിഴിവും ആനുകൂല്യങ്ങളുമായി കൺസ്യൂമർ ഫെഡി​െൻറ 'മൈ ത്രിവേണി സ്മാർട്ട് കാർഡ്' പുറത്തിറക്കി. ത്രിവേണി സൂപ്പർ മാർക്കറ്റിൽനിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ സ്മാർട്ട് കാർഡ് ഉപയോക്താക്കൾക്ക് പ്രത്യേക വിലക്കിഴിവും ആനുകൂല്യങ്ങളും ലഭിക്കും. വിപണി വിലെയക്കാൾ കുറഞ്ഞ വിലയ്ക്ക് ത്രിവേണി സൂപ്പർ മാർക്കറ്റിൽനിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ സ്മാർട്ട് കാർഡ് ഉപയോഗിച്ചാൽ വിലക്കിഴിവ് ലഭിക്കും. ത്രിവേണി സ്റ്റോറുകളിൽനിന്ന് വിതരണം ചെയ്യുന്ന സ്മാർട്ട് കാർഡ് കേരളത്തിലെ കൺസ്യൂമർ ഫെഡറേഷ​െൻറ എല്ലാ ത്രിവേണി സ്റ്റോറിലും ഉപയോഗിക്കാം. അഞ്ച് സ്ലാബുകളായി തിരിച്ച് 0.5 മുതൽ മൂന്നുശതമാനം വരെ പ്രത്യേക വിലക്കിഴിവാണ് സ്മാർട്ട് കാർഡ് ഉപയോക്താക്കൾക്ക് ലഭിക്കുക. ത്രിവേണിയുടെ പ്രത്യേക ഓഫറുകളും മറ്റ് വിവരങ്ങളും എസ്.എം.എസ് വഴി ലഭ്യമാകും. 15 രൂപയാണ് കാർഡിന് കൺസ്യൂമർഫെഡ് ഈടാക്കുക. കാർഡി​െൻറ വിതരണോദ്ഘാടനം സംവിധായകൻ സിദ്ദീഖ് കൊച്ചി മേയർ സൗമിനി ജയിനിന് നൽകി നിർവഹിച്ചു. കൊച്ചിയിലെ കൺസ്യൂമർ ഫെഡ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ചെയർമാൻ എം.മഹ്ബൂബ് അധ്യക്ഷത വഹിച്ചു. കൺസ്യൂമർ ഫെഡ് ഓണം, ബലിപെരുന്നാൾ വിപണി 16 മുതൽ കൊച്ചി: കൺസ്യൂമർഫെഡി​െൻറ സഹകരണ ഓണം, ബലിപെരുന്നാൾ വിപണികൾ ഇൗമാസം 16 മുതൽ 24 വരെ നടത്തുമെന്ന് ചെയർമാൻ എം. മഹ്ബൂബ്, മാനേജിങ് ഡയറക്ടർ എ. സഹദേവൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പൊതുവിപണിയെക്കാൾ 10 ശതമാനം മുതൽ 60 ശതമാനം വരെ വിലക്കുറവിൽ നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്യും. 13 ഇനം നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്സിഡിയോടെ സംസ്‌ഥാനത്ത്‌ 3500 വിപണന കേന്ദ്രങ്ങളിലൂടെ വിൽപന നടത്തും. സബ്‌സിഡി ഇനങ്ങൾക്ക് പുറമെ ഓണക്കാലത്ത് ഏറെ ആവശ്യമുള്ള 28 ഇനങ്ങൾ കൂടി വിപണി വിലെയക്കാൾ കുറവിൽ ഓണച്ചന്തകളിൽ ലഭ്യമാകും. ഒരു കുടുംബത്തിന് 1000 രൂപക്ക് പൊതുവിപണിയിൽ ലഭ്യമാകുന്ന സാധനങ്ങൾ കൺസ്യൂമർ ഫെഡ് ഓണം, ബലിപെരുന്നാൾ വിപണിയിൽ 495 രൂപക്ക് ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.