സ്വർണസമ്മാനങ്ങളുമായി സപ്ലൈകോ

തിരുവനന്തപുരം: ഓണം-ബക്രീദ് വിപണി ഇടപെടലി​െൻറ ഭാഗമായി പ്രത്യേക വ്യാപാരമേളകൾ സംഘടിപ്പിക്കാൻ സപ്ലൈകോ തീരുമാനിച്ചു. സപ്ലൈകോ വിൽപനശാലകൾക്കുപുറമെ ഹോർട്ടികോർപ്, ഹാൻടെക്സ്, ഹാൻവീവ്, മഝ്യഫെഡ്, കേരഫെഡ്, വി.എഫ്.പി.സി.കെ, കയർഫെഡ്, വനശ്രീ, വ്യവസായവകുപ്പിനുകീഴിലുള്ള സ്ഥാപനങ്ങൾ, കുടുംബശ്രീ യൂനിറ്റുകൾ എന്നിവരുടെ സവിശേഷ ഉൽപന്നങ്ങളുടെ സ്റ്റാളുകളും ഫെയറുകളിൽ ഉണ്ടാകുമെന്ന് മന്ത്രി പി. തിലോത്തമൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഫുഡ് കോർട്ടുകളും കുട്ടികൾക്കായി കളിസ്ഥലങ്ങളും ഉണ്ടാകും. സപ്ലൈകോയുടെ ഓണം സമ്മാനമഴ പദ്ധതിയിൽ ഒന്നാം സമ്മാനമായി അഞ്ച് പവൻ സ്വർണവും രണ്ടാം സമ്മാനമായി രണ്ട് പവൻ സ്വർണവും (രണ്ടുപേർക്കുവീതം) മൂന്നാംസമ്മാനമായി ഒരു പവൻ സ്വർണവും (മൂന്നുപേർക്കുവീതം) നറുക്കെടുപ്പിലൂടെ സമ്മാനിക്കും. 18 ഇനം അവശ്യസാധനങ്ങൾ ഉൾപ്പെടുത്തി ഓണക്കിറ്റും ഉപഭോക്താവിന് ലഭ്യമാകും. സപ്ലൈകോ ഓണക്കിറ്റിന് പൊതുവിപണിയിലേതിനെക്കാൾ 200 രൂപയുടെ കുറവുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.