ആദായ നികുതി റി​േട്ടൺ സമർപ്പിച്ചത്​ 6.86​ കോടി; പരിശോധന 0.35 ശതമാനം മാത്രം

ന്യൂഡൽഹി: 2017-18 വർഷത്തിൽ സമർപ്പിച്ച 6.86 കോടി ആദായനികുതി റിേട്ടണുകളിൽ വെട്ടിപ്പ് നടന്നുവോ എന്ന് പരിേശാധിക്കുന്നത് വെറും 0.35 ശതമാനം മാത്രമാണെന്ന് സെൻട്രൽ ബോർഡ് ഒാഫ് ടാക്സസ് ചെയർമാർ സുശീൽ ചന്ദ്ര അറിയിച്ചു. വകുപ്പിന് നികുതിദായകരിൽ പരിപൂർണ വിശ്വാസമുണ്ടെന്നും അതുകൊണ്ടുതന്നെ ഭൂരിപക്ഷം പേരും ആശങ്കപ്പെടേണ്ടെന്നും അദ്ദേഹം പറഞ്ഞു. പരിേശാധന നടത്തുന്ന 0.35 ശതമാനത്തിൽ 0.15 ശതമാനം പ്രാഥമിക പരിശോധനക്കും 0.20 ശതമാനം വിശദപരിേശാധനക്കും വിധേയമാക്കും. വൻതോതിലുള്ള നികുതിവെട്ടിപ്പ് സംശയിക്കുന്നവയാണ് വിശദപരിശോധനക്ക് വിധേയമാക്കുകയെന്നും അദ്ദേഹം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.