വടകര: രാജഗോപാലന്‍ കാരപ്പറ്റ സംസ്കൃതത്തില്‍നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത ഭര്‍തൃഹരിയുടെ നീതി ശതകം എന്ന കൃതിയുടെ പ്രകാശനം പ്രശസ്ത കവി പി.പി. ശ്രീധരനുണ്ണി നിര്‍വഹിച്ചു. ഗായകന്‍ വി.ടി. മുരളി ഏറ്റുവാങ്ങി. എൻ.കെ. പത്മപ്രഭ അധ്യക്ഷത വഹിച്ചു. കെ.വി. സജയ്, കെ. കാര്‍ത്യായനി, ടി. രാധാകൃഷ്ണന്‍, പി.വി. ചന്ദ്രശേഖരന്‍, ഡോ. ചെറുവാച്ചേരി രാധാകൃഷ്ണന്‍, ടി. നാരായണൻ, പി.പി. വാസുദേവന്‍, പുറന്തോടത്ത് ഗംഗാധരൻ, ടി. രാജൻ, സി.സി. രാജന്‍, നാസര്‍ കക്കട്ടിൽ, കെ.വി. രാജന്‍, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ സംസാരിച്ചു. kzvtk02 രാജഗോപാലന്‍ കാരപ്പറ്റയുടെ സംസ്കൃതത്തില്‍നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത നീതി ശതകം എന്ന പുസ്തകം പി.പി. ശ്രീധരനുണ്ണി വി.ടി. മുരളിക്ക് നല്‍കി പ്രകാശനം ചെയ്യുന്നു സീറ്റൊഴിവ് വടകര: നാദാപുരം ഗവ. കോളജ് ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിന് സൈക്കോളജി, ഫിസിക്സ്, ഇംഗ്ലീഷ്, കോമേഴ്സ്, ഇക്കണോമിക്സ് വിഭാഗങ്ങളിൽ സംവരണ സീറ്റൊഴിവുണ്ട്. ഈ വിഭാഗക്കാരുടെ അഭാവത്തില്‍ യൂനിവേഴ്സിറ്റി നിബന്ധനകള്‍ക്കു വിധേയമായി മറ്റു വിഭാഗക്കാരെയും പരിഗണിക്കും. കേപ് രജിസ്ട്രേഷന്‍ നടത്തിയ വിദ്യാര്‍ഥികള്‍ക്ക് ആഗസ്റ്റ് 14ന് രണ്ടു മണിവരെ കോളജില്‍ റിപ്പോര്‍ട്ട് ചെയ്യാമെന്ന് നോഡല്‍ ഓഫിസര്‍ അറിയിച്ചു. ബിരുദ സ്പോട്ട് അഡ്മിഷന്‍ 13ന് വടകര: കീഴല്‍ കടത്തനാട് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ബി.എസ്സി (ഫുഡ് ടെക്നോളജി), ബി.എസ്സി സൈക്കോളജി, ബി.കോം (ഫിനാന്‍സ്), ബി.ബി.എ എന്നീ കോഴ്സുകളില്‍ എസ്.സി, എസ്.ടി, സ്പോര്‍ട്സ് എന്നീ സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. അര്‍ഹരായ വിദ്യാര്‍ഥികള്‍ 13ന് രാവിലെ എല്ലാ രേഖകളുമായി കോളജില്‍ എത്തണം. ഫോൺ: 9544259402.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.