ലോക്കൽ ബോഡീസ് മെംബേഴ്സ് ലീഗ് സമരപ്രഖ്യാപന സമ്മേളനം

കോഴിക്കോട്: കേരള ലോക്കൽ ബോഡീസ് മെംബേഴ്സ് ലീഗ് സമര പ്രഖ്യാപന സമ്മേളനം സെപ്റ്റംബർ ആദ്യവാരം കോഴിക്കോട്ട് നടക്കുമെന്ന് പ്രസിഡൻറ് സൂപ്പി നരിക്കാട്ടേരി വാർത്തസമ്മേളനത്തിൽ അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരങ്ങളും ഫണ്ടും കവർന്നെടുക്കുന്ന സംസ്ഥാന സർക്കാറി​െൻറ തെറ്റായ നയങ്ങൾക്കെതിരെയാണ് സമരപ്രഖ്യാപനം. വിട്ടുനൽകിയ അധികാരങ്ങൾ തിരിച്ചുപിടിക്കുന്ന തരത്തിലുള്ള ഉത്തരവുകളും സർക്കുലറും പിൻവലിക്കുക, വെട്ടിക്കുറച്ച പദ്ധതി വിഹിതവും കേന്ദ്ര -സംസ്ഥാന വിഹിതവും പുനഃസ്ഥാപിക്കുക, ക്ഷേമ പെൻഷൻ മുൻകാല പ്രാബല്യത്തോടെ നൽകുക തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തിയാണ് സമരം നടത്തുക. സി.എച്ച് ഓഡിറ്റോറിയത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി സമരപ്രഖ്യാപനം നടത്തും. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മുഴുവൻ മുസ്ലിം ലീഗ് ജനപ്രതിനിധികളും പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.