ചുരത്തിൽ മണ്ണിടിഞ്ഞ്​ 14 മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു

ഇൗങ്ങാപ്പുഴ: മഴയിൽ താമരശ്ശേരി ചുരത്തിൽ ആറാം വളവിനടുത്ത് മണ്ണിടിഞ്ഞ് 14 മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. വ്യാഴാഴ്ച പുലർച്ച ഒരു മണിയോടെ മണ്ണും കല്ലും അടങ്ങിയ കൂന എട്ടടിയോളം ഉയരത്തിൽ വന്നടിയുകയായിരുന്നു. ഇതോടെ ഗതാഗതം പൂർണമായി സ്തംഭിച്ചു. ചുരത്തിൽ മരം ഒടിഞ്ഞുവീണും ഗതാഗതം തടസ്സപ്പെട്ടിരുന്നു. പിക്കപ്പ് ലോറിയിലേക്ക് മരം പൊട്ടിവീണ് വാഹനത്തിന് കേടുപാട് സംഭവിച്ചെങ്കിലും വാഹനത്തിലുണ്ടായിരുന്നവർ നിസ്സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. ചുരം സംരക്ഷണ സമിതി പ്രവർത്തകരും ട്രാഫിക് പൊലീസും ഫയർഫോഴ്സും ചേർന്ന് മരംമുറിച്ചുമാറ്റുന്നതിനിടയിലാണ് മണ്ണിടിച്ചിലുണ്ടായത്. അതോടെ, ചുരത്തിൽ കുടുങ്ങിയ രണ്ട് ടൂറിസ്റ്റ് ബസുകളിലെ യാത്രക്കാരെ ചുരം സംരക്ഷണ സമിതി പ്രവർത്തകർ കൽപറ്റയിലും അടിവാരത്തും സുരക്ഷിതമായി എത്തിച്ചു. തകരപ്പാടിക്കടുത്ത് റോഡിൽ വിള്ളലുണ്ടായിട്ടുണ്ട്. വ്യാഴാഴ്ച വൈകുന്നേരം നാേലാടെയാണ് മണ്ണ് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. ചെറിയ വാഹനങ്ങൾക്കും യാത്രാബസുകൾക്കും മാത്രമാണ് അനുമതി നൽകിയത്. ചരക്കുലോറികൾക്ക് താൽക്കാലികമായി നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.