ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം: 191 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

കോഴിക്കോട്: ജില്ലയിൽ രണ്ടു ദിവസമായി തുടരുന്ന കനത്തമഴയെയും ഉരുൾപൊട്ടലിനെയും തുടർന്ന് നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മറ്റും മാറ്റിപ്പാർപ്പിച്ചു. മലയോര മേഖലയിൽ പുതുപ്പാടി പഞ്ചായത്തിലെ മൈലള്ളാംപാറ സ​െൻറ് ജോസഫ് സ്കൂൾ, മണൽവയൽ എ.കെ.ടി.എം സ്കൂൾ, തിരുവമ്പാടി പഞ്ചായത്തിലെ സ​െൻറ് ജോസഫ് സ്കൂൾ, കൂടരഞ്ഞി പഞ്ചായത്തിലെ മഞ്ഞക്കടവ് എൽ.പി സ്കൂൾ എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. മൈലള്ളാംപാറയിൽ 28 കുടുംബങ്ങളിലായി 112 പേരും മണൽവയൽ എ.കെ.ടി.എം സ്കൂളിൽ 24 കുടുംബങ്ങളിലെ 78 പേരുമാണുള്ളത്. 12 കുടുംബങ്ങളിലെ 40 പേർ തിരുവമ്പാടിയിലും മഞ്ഞക്കടവിൽ 25 പേരുമാണ് ക്യാമ്പുകളിൽ കഴിയുന്നത്. കോഴിക്കോട് താലൂക്കിലെ മാവൂർ വില്ലേജിൽ 15 കുടുംബങ്ങളെ കച്ചേരിക്കുന്ന് സാംസ്കാരിക കേന്ദ്രത്തിലേക്ക് മാറ്റിപ്പാർപ്പിച്ചു. വടകര താലൂക്കിൽ കാവിലുംപാറ വില്ലേജിൽ മീൻപറ്റി പുഴയിൽ വെള്ളം കയറി രണ്ട് കുടുംബങ്ങളെ കുരുടൻകടവ് അംഗൻവാടിയിലേക്ക് മാറ്റി. താമരശ്ശേരി താലൂക്കിൽ നാല് സ്കൂളുകളിലായി 65 കുടുംബങ്ങളിലെ 198 പേരെ മാറ്റിപ്പാർപ്പിച്ചു. ഏഴ് കുടുംബങ്ങളിൽപെട്ട 40 പേരെ ബന്ധു വീടുകളിലേക്ക് മാറ്റി. ചക്കിട്ടപാറ മുതുകാട് ഗവ. എൽ.പി സ്കൂളിൽ ക്യാമ്പ് പ്രവർത്തിക്കുന്നുണ്ട്. മൂന്ന് കുടുംബങ്ങളിലുള്ള 11 പേരാണ് അവിടെയുള്ളത്. കൂരാച്ചുണ്ട് വില്ലേജിൽ കരിയാത്തൻപാറ സ​െൻറ് ജോസഫ് എൽ.പി സ്കൂൾ ക്യാമ്പിൽ ആറ് കുടുംബത്തിൽപെട്ട 33 പേരാണുള്ളത്. കുമാരനല്ലൂർ ആസാദ് സ്കൂൾ ക്യാമ്പിൽ 32 കുടുംബത്തിൽപെട്ട 95 പേരുണ്ട്. കാലവർഷക്കെടുതി: 10 ദിവസത്തിനകം റിപ്പോർട്ട് നൽകും -കേന്ദ്രസംഘം താമരശ്ശേരി: കാലവർഷക്കെടുതി നിരീക്ഷിക്കാൻ ജില്ലയിലെത്തിയ കേന്ദ്രസംഘം ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. കട്ടിപ്പാറയിൽ ഉരുൾപൊട്ടി 14 പേർ മരിച്ച കരിഞ്ചോലമല, ഉരുൾപ്പൊട്ടലുണ്ടായ കണ്ണപ്പൻകുണ്ട്, മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ട വയനാട് ചുരം, കോടഞ്ചേരി, ഇരുമ്പുകടവ്, ഇരുവഴിഞ്ഞിപ്പുഴ, ആനക്കാംപൊയിൽ, മറിപ്പുഴപ്പാലം, മുക്കം തുടങ്ങിയ സ്ഥലങ്ങൾ സംഘം സന്ദർശിച്ചു. നിലവിലെ സാഹചര്യം ഗൗരവതരമാണെന്നും ജില്ലയിലെ െകടുതികൾ അവലോകനം ചെയ്ത് 10 ദിവസത്തിനകം കേന്ദ്ര സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കുമെന്നും സംഘത്തലവൻ ഹൈദരാബാദ് ഡയറക്ടറേറ്റ് ഓഫ് ഓയില്‍ സീഡ്‌സ് െഡവലപ്‌മ​െൻറ് ഡയറക്ടര്‍ ഇന്‍ചാര്‍ജ് ബി.കെ. ശ്രീവാസ്തവ അറിയിച്ചു. സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റി െഡപ്യൂട്ടി ഡയറക്ടര്‍ നര്‍സിറാം മീണ, ഉപരിതല ഗതാഗത മന്ത്രാലയം റീജനല്‍ ഓഫിസര്‍ വി.വി. ശാസ്ത്രി എന്നിവരും സംഘത്തിലുണ്ടായിരുന്നു. കേന്ദ്ര സംഘത്തിനു മുന്നിൽ കലക്ടർ യു.വി. ജോസ് മേയ് മുതൽ ജില്ലയിലുണ്ടായ മഴക്കെടുതികൾ, ഉരുൾപൊട്ടൽ, കടലാക്രമണം, വെള്ളപ്പൊക്കം, കൃഷിനാശം തുടങ്ങിയവ വിശദീകരിച്ചു. കരിഞ്ചോലമലയില്‍ വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു സംഘമെത്തിയത്. എം.എൽ.എമാരായ പുരുഷൻ കടലുണ്ടി, കാരാട്ട് റസാഖ്, ജോർജ് എം. തോമസ് എന്നിവർ വിവിധയിടങ്ങളിൽ സംഘവുമായി ചർച്ച നടത്തി. ദുരന്തനിവാരണ ഡപ്യൂട്ടി കലക്ടർ എൻ. റംല, താമരശ്ശേരി തഹസിൽദാർ മുഹമ്മദ് റഫീഖ്, കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബേബി രവീന്ദ്രന്‍, വൈസ് പ്രസിഡൻറ് നിതീഷ് കല്ലുള്ളതോട്, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവരും സംഘത്തെ അനുഗമിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.