ചുരങ്ങളിൽ മണ്ണിടിഞ്ഞു; വയനാട് വീണ്ടും ഒറ്റപ്പെട്ടു

വൈത്തിരി: കനത്ത മഴമൂലം ജില്ലയിലേക്കുള്ള വിവിധ പാതകളിൽ മണ്ണിടിഞ്ഞു വീണതുമൂലം ഗതാഗതം തടസ്സപ്പെട്ടു. മഴയിൽ ചുരങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും പതിവായതോടെ ഭീതിയോടെയാണ് യാത്രക്കാർ കടന്നുപോകുന്നത്. താമരശ്ശേരി ചുരത്തിൽ ബുധനാഴ്ച ഏഴിടങ്ങളിലാണ് മണ്ണിടിഞ്ഞത്. ബുധനാഴ്ച വൈകീട്ട് ഒമ്പതാം വളവിനോടുചേർന്നു വൻതോതിൽ മണ്ണും പാറക്കല്ലും ഇടിഞ്ഞുവീണു. ഇതോടെ നിരവധി വാഹനങ്ങൾ ചുരത്തിൽ കുടുങ്ങി. വെള്ളംപോലും കിട്ടാതെ പലരും വലഞ്ഞു. മുകളിൽനിന്നു വൻശബ്ദത്തോടെ മണ്ണിടിഞ്ഞുവീഴുന്നത് കണ്ട ചെറിയ വാഹനങ്ങളിലുള്ളവർ വണ്ടിയുപേക്ഷിച്ചു ഓടി. പിക്കപ്പ് വാനി​െൻറ മുകളിലേക്ക് കല്ലും മണ്ണും പതിച്ചു കേടുപാടുപറ്റി. വാൻ ഏറെദൂരം നീങ്ങിപ്പോയി. മുകളിൽനിന്നു ഇടിഞ്ഞ പാറക്കല്ലുകൾ താഴേക്കുപതിച്ചു ഒമ്പതാം വളവിനു താഴെ വാഹനങ്ങൾ കുടുങ്ങി. ചുരത്തിൽ കുടുങ്ങിയ ബസിലുള്ളവരെ പൊലീസ് എത്തിയാണ് മാറ്റിയത്. 24 മണിക്കൂർ നേരത്തെ അശ്രാന്ത പരിശ്രമത്തിനൊടുവിലാണ് വ്യാഴാഴ്ച വൈകീട്ട് നാലോടെ ചുരത്തിലൂടെ ഗതാഗതം പുനരാരംഭിച്ചത്. ഇതിനിടെ വയനാട്ടിലേക്കുള്ള മറ്റു മൂന്നു ചുരം റോഡുകളിലും മണ്ണിടിഞ്ഞു വാഹനഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇതോടെ ജില്ല തികച്ചും ഒറ്റപ്പെട്ടു. നിരവധി ആംബുലൻസുകൾ പാതിവഴിയിൽ കുടുങ്ങി. കഴിഞ്ഞദിവസമാണ് ചുരത്തിലൂടെ ചരക്കു ലോറികൾക്കും ടൂറിസ്റ്റ് ബസുകൾക്കും സഞ്ചരിക്കാൻ കോഴിക്കോട് ജില്ല കലക്ടർ അനുമതി നൽകിയത്. വയനാട്ടിലേക്ക് പുറപ്പെട്ടതും പോകുന്നതുമായ നിരവധി വാഹനങ്ങൾ പലയിടത്തായി കുടുങ്ങി. ദുരന്തത്തിൽപെട്ടവരെ ജില്ലക്ക് പുറത്തേക്കു കൊണ്ടുപോകാൻ കഴിയാതെയായി. ജില്ലയിൽ ഒട്ടുമിക്ക സ്ഥലങ്ങളിലും വൈദ്യുതി നിലച്ചിട്ട് ദിവസങ്ങളായി. THUWDL23 ചുരത്തിലേക്ക് ഇടിഞ്ഞുവീണ മണ്ണും മറ്റും മണ്ണുമാന്തി യന്ത്രത്തി​െൻറ സഹായത്തോടെ നീക്കുന്നു THUWDL24 ഉരുൾപൊട്ടി ചുരത്തിലേക്ക് ഇടിഞ്ഞുവീണ മണ്ണിൽ കുടുങ്ങിയ വാഹനം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.