അസമിലെ പൗരത്വ പ്രശ്​നം: ബി.ജെ.പി ലക്ഷ്യം കലാപം -ഇ.ടി. മുഹമ്മദ്​ ബഷീർ എം.പി

കോഴിക്കോട്: നാൽപതു ലക്ഷത്തോളം വരുന്ന അസമിലെ സ്ഥിരതാമസക്കാരെ ഇന്ത്യൻ പൗരത്വത്തിന് പുറത്തുനിർത്തിയത് രാജ്യത്തെ കലാപഭൂമിയാക്കാനുള്ള ബി.ജെ.പി അജണ്ടയുടെ ഭാഗമാെണന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. സോളിഡാരിറ്റി സംഘടിപ്പിച്ച 'അസം: ചോദ്യം ചെയ്യപ്പെടുന്ന പൗരത്വവും നിഷേധിക്കപ്പെടുന്ന അവകാശങ്ങളും' വസ്തുതാന്വേഷണ റിപ്പോർട്ട് പ്രകാശനവും പ്രതിഷേധ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയുടെ ഉന്മൂലന സിദ്ധാന്തവും നിഗൂഢമായ രാഷ്ട്രീയവുമാണ് ഇതിനു പിന്നിൽ. തെരഞ്ഞെടുപ്പ് അടുക്കുേമ്പാഴെല്ലാം ബി.ജെ.പി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവരാറുണ്ട്. ഭൂരിഭാഗം വരുന്ന മുസ്ലിംകൾക്ക് പൗരത്വം നിഷേധിക്കുകയാണ് ലക്ഷ്യം. ഇൗ വിഷയത്തിൽ സമാന ചിന്താഗതിക്കാരുമായി ചേർന്ന് പാർലമ​െൻറിലടക്കം ഇടപെടലുകൾ നടത്തുമെന്നും ഇ.ടി. പറഞ്ഞു. യുനൈറ്റഡ് എഗെൻസ്റ്റ് ഹേറ്റി​െൻറ മേല്‍നോട്ടത്തില്‍ നടത്തിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് യു.പി മുന്‍ ഐ.ജി എസ്.ആർ. ദാരാപുരി 'മാധ്യമം-മീഡിയവൺ' ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാന് നൽകി പ്രകാശനം ചെയ്തു. അസമിൽ പൗരത്വം സംശയിക്കപ്പെടുന്നവരുെട പരാതികൾ കേൾക്കാൻ രൂപവത്കരിച്ച ട്രൈബ്യൂണലിൽ പോലും കാര്യങ്ങൾ വിശദീകരിക്കാൻ ബന്ധപ്പെട്ടവർക്ക് അവസരം നൽകിയില്ലെന്ന് വസ്തുതാന്വേഷണ റിപ്പോർട്ട് തയാറാക്കിയ സംഘത്തി​െൻറ കൺവീനർ കൂടിയായ എസ്.ആര്‍. ദാരാപുരി പറഞ്ഞു. ജനങ്ങളുടെ ഭയപ്പാടിനെ കേന്ദ്രവും അസമിലെ സഖ്യകക്ഷികളും രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. വെള്ളപ്പൊക്കത്തിലും നേരത്തെയുണ്ടായ കലാപങ്ങളിലും രേഖകൾ നഷ്ടപ്പെട്ടവരെയും നാഷനൽ രജിസ്റ്റർ ഒാഫ് സിറ്റിസൺ (എൻ.ആർ.സി) പുറത്തു നിർത്തുകയാണുണ്ടായത്. പൗരത്വം നിഷേധിച്ചവരിൽ കൂടുതലും മുസ്ലിംകളും ദലിതുകളുമാണ്. പൗരത്വവുമായി ബന്ധപ്പെട്ട് ഗുവാഹതി ഹൈകോടതിയിലെ ഡിവിഷൻ ബെഞ്ചിനെ നയിക്കുന്ന ജസ്റ്റിസ് ഉജ്ജ്വൽ ഭുയാൻ പക്ഷപാതപരമായണ് പെരുമാറിയതെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. മിക്ക കേസുകളിലും ആളുകളെ ഏകപക്ഷീയമായി വിദേശീയരായി പ്രഖ്യാപിക്കുകയാണ് ചെയ്തത്. വിവിധ ലോകരാജ്യങ്ങളിലെ വംശീയത ഇന്ത്യയിലും എത്തിയെന്നതാണ് അസമിലെ സംഭവവികാസങ്ങൾ വ്യക്തമാക്കുന്നെതന്ന് ഒ. അബ്ദുറഹ്മാൻ പറഞ്ഞു. മറ്റൊരു ഭാഷ സംസാരിക്കുന്നതുെകാണ്ടോ ആചാരം പാലിക്കുന്നതുകൊണ്ടോ മുനുഷ്യൻ മനുഷ്യനല്ലാതാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന പ്രസിഡൻറ് പി.എം. സാലിഹ് അധ്യക്ഷതവഹിച്ചു. ഡോ. പി.കെ. പോക്കർ, എൻ.പി. ചെക്കുട്ടി, അഡ്വ. പി.എ. പൗരൻ, ശഹീൻ അബ്ദുല്ല, കെ.കെ. സുഹൈൽ, സി. ദാവൂദ് എന്നിവർ സംസാരിച്ചു. കെ.സി. അൻവർ സ്വാഗതവും ശമീർ ബാബു നന്ദിയും പറഞ്ഞു. അസം പ്രശ്‌നത്തെ അടിസ്ഥാനമാക്കി ശഹീന്‍ അബ്ദുല്ല സംവിധാനം ചെയ്ത ഡോക്യുമ​െൻററിയുടെ പ്രകാശനവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.