സഞ്ചാരത്തി​െൻറ കഥാകാരൻ 'യാത്ര'പോയിട്ട്​ 36 വർഷം

മുജീബ് ചോയിമഠം കോഴിക്കോട്: ഭൂപടങ്ങളിൽമാത്രം പരിചയിച്ച, അറിയാത്ത ദേശങ്ങളിലേക്ക് മനസ്സുകൊണ്ടെങ്കിലും ഒരു സഞ്ചാരം നടത്താത്തവർ ആരുണ്ട്. കൈനീട്ടിയാല്‍ തൊടാന്‍ കഴിയുംവിധം നമുക്കിപ്പോൾ ദൂരം അരികിലാണ്. എന്നാൽ, സങ്കൽപിക്കാൻപോലും കഴിയാത്ത ദൂരങ്ങളിലേക്ക് 1940കളിലും 50കളിലും കെട്ടുനിറച്ചൊരു കഥാകാരനുണ്ടായിരുന്നു മലയാളത്തിന്. എസ്.െക. പൊെറ്റക്കാട്ട് എന്ന ശങ്കരൻകുട്ടി പൊറ്റെക്കാട്ട്. വെറും യാത്രക്കുറിപ്പുകളുടെ കള്ളികളിൽ ഒതുക്കാനാവാത്ത അദ്ദേഹത്തി​െൻറ കൃതികൾ മനുഷ്യരുടെ പച്ച ജീവിതമായിരുന്നു പകർത്തിയത്. അന്നുവരെ മലയാളികള്‍ക്ക് അപരിചിതമായിരുന്ന ഭൂമികകളെ അതിസുന്ദരമായ ഭാഷയിൽ, ദൃശ്യമികവോടെ അവതരിപ്പിച്ച അദ്ദേഹം ജീവിതത്തെ സമൃദ്ധമായി കൊണ്ടാടി. പൊെറ്റക്കാട്ടി​െൻറ കൃതികൾ വായിച്ച് കേരള യുവത അക്കാലത്ത് നടത്തിയ ദേശാടനങ്ങൾ അനവധിയാണ്. ലോകം കാണാനിറങ്ങി വൈവിധ്യമാര്‍ന്ന മാനവികതയെക്കുറിച്ചും അതിലെ ഏകതയെക്കുറിച്ചുമെല്ലാം എഴുതിയ എസ്.കെ വിടപറഞ്ഞിട്ട് ആഗസ്റ്റ് ആറിന് 36 വർഷം തികയുകയാണ്. ജന്മദേശമായ കോഴിക്കോട് പുതിയറയിൽ ഒന്നര ഏക്കറിൽ എസ്.കെ. പൊറ്റെക്കാട്ട് സ്മാരക കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. 26,000ത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറിയാണ് ഇവിടത്തെ പ്രധാന സവിശേഷത. 300ലധികം കുട്ടികൾ ഇവിടെ ചിത്രകലയും സംഗീതവും പഠിക്കുന്നുണ്ട്. അദ്ദേഹത്തി​െൻറ യാത്രയുമായി ബന്ധപ്പെട്ട വസ്തുക്കളും ജ്ഞാനപീഠമടക്കം അവാർഡുകളും സൂക്ഷിച്ച മ്യൂസിയവും പ്രവർത്തിക്കുന്നുണ്ട്. 1913 മാര്‍ച്ച് 14നായിരുന്നു എസ്.കെയുടെ ജനനം. 1949ലാണ് അദ്ദേഹം കപ്പലിൽ ആദ്യ വിദേശയാത്ര നടത്തിയത്. 1947ല്‍ പുറത്തിറങ്ങിയ കശ്മീർ ആണ് അദ്ദേഹത്തി​െൻറ ആദ്യ യാത്രാവിവരണ ഗ്രന്ഥം. യൂറോപ്, ആഫ്രിക്ക, അമേരിക്ക, ദക്ഷിണേഷ്യ, പൂർവേഷ്യ എന്നിവിടങ്ങളിലെ മിക്ക രാജ്യങ്ങളിലും എത്രയോ തവണ സഞ്ചരിച്ചു. ഒരു തെരുവി​െൻറ കഥയിലൂടെ കോഴിക്കോടി​െൻറ മിഠായിത്തെരുവിനെ അക്ഷരങ്ങളാക്കിയത് അദ്ദേഹമാണ്. രണ്ടു തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച അദ്ദേഹം 1962ൽ തലശ്ശേരിയിൽനിന്നു സുകുമാർ അഴീക്കോടിനെ പരാജയപ്പെടുത്തി ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.