കനിവുള്ളവരുട ദയ കാക്കുകയാണ് ആദിത്യ

കോഴിക്കോട്: കരൾരോഗത്തിനടിപ്പെട്ട സ്കൂൾ വിദ്യാർഥിനി ജീവിതം തിരിച്ചുപിടിക്കാനാവശ്യമായ തുക കണ്ടെത്താൻ കനിവുള്ളവരുട ദയ കാക്കുന്നു. പാവങ്ങാട് പുത്തൂർ ലക്ഷ്മി നിവാസിൽ ശ്രീഷ്ജിത്തി​െൻറ (ഷിബു) മകളും കുണ്ടൂപ്പറമ്പ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയുമായ ആദിത്യ (16)ക്കാണ് ഗുരുതരമായ കരൾ രോഗം പിടിപെട്ടത്. നിരവധി ഡോക്ടർമാരെ കാണിച്ചതിനുശേഷമാണ് അസുഖം കണ്ടെത്തിയത്. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തു. എന്നാൽ, ശസ്ത്രക്രിയക്കും തുടർചികിത്സക്കുമായി 30 ലക്ഷം ചെലവുവരുമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ആദിത്യക്ക് കരൾ പകുത്തുനൽകിയത് അമ്മ ബിജിനിയാണ്. അനിയത്തി സൂര്യ ഒന്നാംക്ലാസ് വിദ്യാർഥിനിയാണ്. നിർധന കുടുംബാംഗവും കൂലിപ്പണിക്കാരനുമായ അച്ഛൻ ശ്രീഷ്ജിത്തി​െൻറ അമ്മ കാൻസർ ബാധിച്ച് ചികിത്സയിലാണ്. നാട്ടുകാരിൽനിന്ന് ലഭിക്കുന്ന ചെറിയ തുകകളാണ് ഇപ്പോൾ അത്യാവശ്യകാര്യങ്ങൾക്ക് ഉപയോഗിക്കുന്നത്. നാട്ടുകാർ ചേർന്ന് ആദിത്യ ചികിത്സ സഹായസമിതി രൂപവത്കരിച്ചിട്ടുണ്ട്. ഫെഡറൽ ബാങ്കി​െൻറ നടക്കാവ് ശാഖയിലുള്ള (ഐ.എഫ്.എസ്.സി കോഡ്-എഫ് ഡി ആർ എൽ 0001300) സമിതിയുടെ അക്കൗണ്ട് നമ്പർ 13000100270714. മറ്റുവിവരങ്ങൾക്ക് 9961988076, 9895457835, 9447184641. photo adithya 16.jpg ആദിത്യ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.